13 April 2025, Sunday
KSFE Galaxy Chits Banner 2

Related news

April 12, 2025
February 25, 2025
February 17, 2025
February 3, 2025
January 6, 2025
November 22, 2024
October 14, 2024
October 1, 2024
September 28, 2024
September 27, 2024

നടു റോഡില്‍ അഭ്യാസ പ്രകടനം; സോഷ്യല്‍ മീഡിയ താരം ഹസ്ബുള്ള മഗോമെഡോവ് അറസ്റ്റില്‍

Janayugom Webdesk
May 10, 2023 2:17 pm

നടു റോഡില്‍ അഭ്യാസ പ്രകടനം നടത്തിയതിന് സോഷ്യല്‍ മീഡിയ താരം ഹസ്ബുള്ള മഗോമെഡോവ് അറസ്റ്റിലായി. ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചാണ് ഇയാളുടെ പ്രകടനം. ഒരു സുഹൃത്തിന്റെ വിവാഹ ആഘോഷത്തിന്റെ ഇടയിലാണ് ഹസ്ബുള്ളയ്ക്കും കൂട്ടുകാര്‍ക്കും അഭ്യാസപ്രകടനം നടത്തിയത്.

വീഡിയോയില്‍ ഹസ്ബുള്ളയും സുഹൃത്തുക്കളും കാറുകള്‍ റോഡില്‍ ഡ്രിഫ്റ്റ് ചെയ്യുകയും വട്ടം കറക്കുകയും മറ്റുള്ള വാഹനങ്ങളെ തടയുകയും ചെയ്യുന്നത് കാണാം. ഇതിന് പിന്നാലെയാണ് അദ്ദേഹത്തെ റഷ്യന്‍ റിപ്പബ്ലിക്കായ ഡാഗെസ്താനില്‍ വെച്ച് പൊലീസ് അറസ്റ്റ് ചെയ്തത്. ആദ്യം കസ്റ്റഡിയിലെടുത്ത ഹസ്ബുള്ളയ്ക്കും കൂട്ടുകാര്‍ക്കുമെതിരെ ട്രാഫിക് നിയമലംഘന കുറ്റങ്ങള്‍ ചുമത്തിയെന്ന് റിപ്പോര്‍ട്ടുണ്ട്. നിയമലംഘനം നടത്തിയവരെ കസ്റ്റഡിയിലെടുത്തുവെന്നും കുറ്റം ചുമത്തി അറസ്റ്റ് രേഖപ്പെടുത്തി ശേഷം വീട്ടുതടങ്കലിലാണ്.

സോഷ്യല്‍ മീഡിയ കുഞ്ഞുകുട്ടിയെന്ന പേരിലാണ് ഹസ്ബുള്ള ആദ്യം ശ്രദ്ധ നേടുന്നത്. എന്നാല്‍ ഹസ്ബുള്ള ഇപ്പോള്‍ 21-ാം പിറന്നാള്‍ ആഘോഷിക്കാനൊരുങ്ങുകയാണ്. ജനിതക വൈകല്യം മൂലം ഹസ്ബുള്ളയ്ക്ക് വളര്‍ച്ച സാധ്യമാകാത്തതാണ്. ശരീരത്തിന്റെ വളര്‍ച്ചയ്ക്ക് ആവശ്യമായ ഹോര്‍മോണ്‍ ഉത്പാദിപ്പിക്കാന്‍ ശരീരത്തിന് കഴിവില്ല.

Eng­lish Summary;practice per­for­mance in the mid­dle of the road; Social media star Has­bul­la Magome­dov arrested

You may also like this video

YouTube video player

TOP NEWS

April 12, 2025
April 12, 2025
April 11, 2025
April 11, 2025
April 11, 2025
April 10, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.