30 January 2026, Friday

Related news

January 27, 2026
January 26, 2026
January 23, 2026
January 21, 2026
January 21, 2026
January 18, 2026
January 10, 2026
January 10, 2026
January 8, 2026
January 8, 2026

പ്രജ്വല്‍ രേവണ്ണ ലൈംഗികാതിക്രമ വീഡിയോ; അതിജീവിതമാര്‍ പലായനം ചെയ്യുന്നു

Janayugom Webdesk
ബംഗളൂരു
May 9, 2024 3:08 pm

ഹാസനിലെ ജെഡിഎസ് എംപി പ്രജ്വല്‍ രേവണ്ണയുടെ ലൈംഗിക ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ഇരയാക്കപ്പെട്ട സ്ത്രീകള്‍ നാടുംവീടും ഉപേക്ഷിച്ചു പോകുകയാണെന്ന് റിപ്പോര്‍ട്ട്. പീഡനദൃശ്യങ്ങള്‍ പുറത്തുവന്നതോടെ നാണക്കേടുമായി കഴിയുന്ന സ്ത്രീകള്‍ ഒടുവില്‍ എല്ലാം ഉപേക്ഷിച്ച് പലായനം ചെയ്യുകയാണ്. രേവണ്ണ കുടുംബത്തിന്റെ സ്വാധീന മേഖലയായ ഹാസനില്‍ തുടര്‍ന്ന് ജീവിക്കാനുള്ള ഭയവും പലായനത്തിന് കാരണമായി. വീഡിയോ ദൃശ്യങ്ങളിലുള്ള തങ്ങളെ ആളുകള്‍ തിരിച്ചറിയുമ്പോഴുണ്ടാകുന്ന ഭയവും മാനക്കേടുമാണ് നാടുവിട്ടുപോകാന്‍ പ്രേരിപ്പിക്കുന്നത്. ഹാസന്‍ ജില്ല മുഴുവനും എച്ച് ഡി രേവണ്ണയുടെ സ്വാധീന മേഖലയാണ്. അവിടെ എംപിയാണ് മകന്‍ പ്രജ്വല്‍. അതുകൊണ്ടുതന്നെ അവര്‍ക്കെതിരെ പരാതി നല്‍കിയവര്‍ക്ക് സ്വെെര്യമായി ജീവിക്കാനാകില്ലെന്നും പ്രജ്വലിനെതിരെ പരാതി നല്‍കിയ യുവതിയുടെ കുടുംബം വീടുവിട്ടുപോയതായും അയല്‍വാസികള്‍ പറയുന്നു. 

പ്രജ്വൽ രേവണ്ണ ഉൾപ്പെട്ട അശ്ലീല വീഡിയോകളുടെ ദൃശ്യം ഹാസനിൽ വ്യാപകമായി പ്രചരിച്ചിരുന്നു. വീഡിയോയിൽ ഉൾപ്പെട്ടതായി പറയുന്ന സ്ത്രീ വനിതാ കമ്മിഷന് പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ പ്രജ്വലിനെതിരെ അന്വേഷണത്തിന് സർക്കാർ സംഘത്തെ ചുമതലപ്പെടുത്തി. അശ്ലീല വീഡിയോ വിവാദം പുകയുന്നതിനിടെ പ്രജ്വലിന്റെ വീട്ടിൽ ജോലി ചെയ്തിരുന്ന സ്ത്രീയും പരാതിയുമായി രംഗത്തെത്തി. പ്രജ്വലിനും പിതാവ് എച്ച് ഡി രേവണ്ണയ്ക്കുമെതിരെയാണ് അതിജീവിത ലൈംഗിക പീഡന പരാതി നൽകിയത്. 

പ്രജ്വല്‍ രേവണ്ണക്കെതിരെ ലൈംഗികാരോപണവുമായി ജില്ലാപഞ്ചായത്ത് അംഗമായ യുവതി രംഗത്ത് എത്തിയിരുന്നു. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ സിഐഡി കേസെടുത്ത് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗമായിരുന്നപ്പോള്‍ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി എംഎല്‍എമാരെയും എംപിമാരയും സന്ദര്‍ശിക്കാറുണ്ടായിരുന്നുവെന്നും അതിനിടെയാണ് അതിക്രമമുണ്ടായതെന്നും അതിജീവിത പറഞ്ഞു.
മുറിയിലേക്ക് ബലമായി കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്നും രണ്ടാം തവണ തന്നെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയാണ് പീഡിപ്പിച്ചതെന്നും ഇവര്‍ പറയുന്നു. പീഡിപ്പിച്ച ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും പറയുന്നത് അനുസരിച്ചില്ലെങ്കില്‍ വീഡിയോ പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതി പറയുന്നു. എന്നാല്‍ വീഡിയോ പുറത്തു വന്നതിന് പിന്നാലെ ഇവരെ കാണാനില്ലെന്ന് അയല്‍വാസി പറഞ്ഞു.
രേവണ്ണയുടെ കുടുംബത്തിനെതിരെ കേസ് നടത്തുന്നവര്‍ക്ക് ഹാസനില്‍ ജീവിക്കുക അസാധ്യമാണെന്ന് പ്രദേശത്തെ ഒരു കടയുടമയും പറഞ്ഞു. 

Eng­lish Sum­ma­ry: Pra­jw­al Revan­na sex­u­al assault video Ati­hivets flee

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.