22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

September 26, 2024
September 7, 2024
July 23, 2024
July 9, 2024
July 4, 2024
July 3, 2024
June 24, 2024
June 20, 2024
April 2, 2024
April 1, 2024

ബീഹാറിലെ കുര്‍ഹാനി മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് പരാജയത്തിന് കാരണം നിതീഷ് കുമാറെന്ന് പ്രശാന്ത് കിഷോര്‍

Janayugom Webdesk
ന്യൂഡല്‍ഹി
December 12, 2022 12:37 pm

ബീഹാറിലെ കുര്‍ഹാനയില്‍ ഭരണമുന്നണിസ്ഥാനാര്‍ത്ഥിയുടെ പരാജയത്തിന് കാരണം മുഖ്യമന്ത്രി നിതീഷ്കുമാറാണെന്ന് പ്രശാന്ത്കിഷോര്‍ അഭിപ്രായപ്പെട്ടു.താന്‍ കുറച്ചു നാളുകളായി ജനങ്ങളുമായി നേരിട്ട് സംസാരിക്കുകയാണ്.അതിനാലാണ് ബീഹാറിലെ ജനങ്ങള്‍ നിതീഷിന് എതിരാണെന്നു വ്യക്തമായതായും അദ്ദേഹം പറയുന്നു.

നിതീഷിനോടുള്ള ജനരോഷം ശക്തമാണ്അതിനാലാണ് ഉപതെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടത്.കുർഹാനിയിൽ അദ്ദേഹം പ്രചാരണം നടത്താനെത്തിയ വേദിയിൽ മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം ഉയർന്നതും പ്രതിഷേധം ഉണ്ടായതും ഇതിന്റെ തെളിവാണെന്ന് പ്രശാന്ത് കിഷോർ ചൂണ്ടിക്കാട്ടി.

സംസ്ഥാനത്തെ ഒരു ചെറിയ ഗ്രാമത്തിൽ പോലും സുരക്ഷാ ഉദ്യോഗസ്ഥരില്ലാതെ മുഖ്യമന്ത്രിക്ക് ഇറങ്ങി നടക്കാൻ കഴിയാത്ത സ്ഥിതിയാണെന്നും പ്രശാന്ത് കിഷോർ ചൂണ്ടിക്കാട്ടി.കുർഹാനി നിയമസഭാ മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥി കേദാർ പ്രസാദ് ഗുപ്തയാണ് വിജയിച്ചത്.ജെഡിയു സ്ഥാനാർത്ഥി മനോജ് സിങിനെയാണ് പരാജയപ്പെടുത്തിയത്

Eng­lish Summary:
Prashant Kishore blames Nitish Kumar for by-elec­tion defeat in Bihar’s Kurhani constituency

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.