23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 19, 2024
December 19, 2024
December 19, 2024
December 5, 2024
December 5, 2024
December 4, 2024
December 4, 2024
November 30, 2024
November 30, 2024
November 29, 2024

പ്രവാസി ക്ഷേമനിധി പെൻഷൻ വർദ്ധനവ് നടപ്പാക്കിയതിൽ കേരളസർക്കാരിന് നന്ദി: നവയുഗം

Janayugom Webdesk
ദമ്മാം
March 23, 2022 8:20 pm

കേരളസർക്കാർ പ്രവാസി ക്ഷേമനിധിയുടെ വർദ്ധിപ്പിച്ച പ്രവാസി പെൻഷൻ 2022 ഏപ്രിൽ മുതൽ നൽകി തുടങ്ങാൻ ഉത്തരവ് പുറപ്പെടുവിച്ചതിൽ നവയുഗം സാംസ്ക്കാരികവേദി നന്ദി പറഞ്ഞു.

പ്രവാസി പെൻഷനിൽ വർദ്ധനവ് പ്രഖ്യാപിച്ചിട്ട് ഒരു വർഷത്തോളം കഴിഞ്ഞിട്ടും സാങ്കേതികതടസ്സങ്ങൾ ചൂണ്ടിക്കാട്ടി ഉത്തരവ് ഇറങ്ങാൻ വൈകുന്നതിൽ സർക്കാരിനെ നവയുഗം മുൻപ് പ്രതിഷേധം അറിയിച്ചിരുന്നു. പുതിയ വർദ്ധനവ്പ്രകാരം പ്രവാസികളായിരിക്കുന്നവർക്ക്  (1A കാറ്റഗറിയിൽപെട്ടവർക്ക്) 3500 രൂപയും, തിരിച്ചെത്തിയ പ്രവാസി (1B കാറ്റഗറി), കേരളത്തിന് വെളിയിൽ എന്നാൽ ഇന്ത്യയ്ക്കകത്ത് താമസിയ്ക്കുന്ന പ്രവാസി (2A കാറ്റഗറി) എന്നിവർക്ക് 3000 രൂപയും, പ്രതിമാസ പെൻഷൻ ലഭിക്കും. 55 വയസ്സിന് മുമ്പു ചേർന്നവർക്ക് ഓരോ വർഷത്തിനും 3% (യഥാക്രമം 105 രൂപ, 90 രൂപ) അധിക പെൻഷൻ ലഭിക്കും. അതായത് 50 വയസ്സിൽ പ്രവാസി ക്ഷേമനിധിയിൽ ചേർന്ന കാറ്റഗറി IA യിലുള്ള ഒരംഗത്തിന് പുതുക്കിയ നിരക്കിൽ 4025 രൂപ പ്രതിമാസ പെൻഷൻ ലഭിക്കും.

വർദ്ധനയ്ക്ക് അനുസരിച്ചു സ്വാഭാവികമായും അംശാദായത്തിലും ചെറിയ മാറ്റം ഉണ്ടാവും.  കേരള പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡില്‍ നിന്നും പെന്‍ഷന്‍ കൈപ്പറ്റുന്നവര്‍ എല്ലാവര്‍ഷവും മാര്‍ച്ച് മാസത്തില്‍ ഒരു ഗസ്റ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തി മാര്‍ച്ച് 31 ന് മുന്‍പ് ലൈഫ് സര്‍ട്ടിഫിക്കറ്റ് ഓഫീസില്‍ ഹാജരാക്കേണ്ടതാണ്. 62 വയസ്സിനുമേല്‍ പ്രായമുള്ള ഒരു വര്‍ഷത്തില്‍ താഴെ അംശദായം അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയവര്‍ക്ക് കുടിശ്ശിക തീര്‍ത്ത് പെന്‍ഷന് അപേക്ഷിക്കാനുള്ള അവസരവും ഇപ്പോഴുണ്ട്.
എല്ലാ പ്രവാസികളും പ്രവാസി ക്ഷേമനിധിയിൽ മെമ്പർഷിപ്പ് എടുത്ത്, പെൻഷൻ, ഡിവിഡന്റ് ഫണ്ട് തുടങ്ങിയ പലവിധ ക്ഷേമപദ്ധതികളിൽ പങ്കാളികൾ ആകണമെന്ന് നവയുഗം കേന്ദ്രകമ്മിറ്റി അഭ്യർത്ഥിച്ചു.

 

Eng­lish Sum­ma­ry: Pravasi Kshe­mani­di thanks Gov­ern­ment of Ker­ala for imple­ment­ing pen­sion increase: Navayugam

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.