23 December 2024, Monday
KSFE Galaxy Chits Banner 2

Related news

October 15, 2024
September 28, 2024
September 10, 2024
January 10, 2024
December 31, 2023
December 18, 2023
October 29, 2023
August 23, 2023
August 21, 2023
July 22, 2023

ഗർഭിണി കൂട്ടബലാത്സംഗത്തിനിരയായി; പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ മൂന്ന് പേർ പിടിയില്‍

Janayugom Webdesk
അമരാവതി
May 2, 2022 11:41 am

ആന്ധ്രാപ്രദേശിലെ ബപ്ട്ല ജില്ലയില്‍ ഗർഭിണിയായ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. റാപ്പല്ലെ റയില്‍വെ സ്റ്റേഷനില്‍ വച്ചാണ് യുവതി കൂട്ടബലാത്സംഗത്തിനിരയായത്.

ഇരയായ യുവതിയോടൊപ്പം ഭര്‍ത്താവും കുട്ടികളും ഉണ്ടായിരുന്നു. അവര്‍ റയില്‍വേ സ്റ്റേഷന്റെ പ്ലാറ്റ്ഫോമില്‍ ഉറങ്ങികിടക്കുമ്പോള്‍ മൂന്ന് പ്രതികളും ഇവരുടെ അടുത്തെത്തി ഭർത്താവിനെ മർദിക്കുകയും ഗർഭിണിയെ സമീപത്തെ കുറ്റിക്കാട്ടിലേക്ക് കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്യുകയുമായിരുന്നു. പ്രതികള്‍ മദ്യലഹരിയിലായിരുന്നതായി പൊലീസ് പറഞ്ഞു.

ബലാത്സംഗത്തിനിരയായ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

Eng­lish summary;Pregnant woman gang-raped at Andhra rail­way sta­tion; 3, includ­ing 1 minor, held

You may also like this video;

TOP NEWS

December 23, 2024
December 23, 2024
December 23, 2024
December 23, 2024
December 23, 2024
December 23, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.