3 November 2024, Sunday
KSFE Galaxy Chits Banner 2

Related news

October 30, 2024
October 30, 2024
October 27, 2024
October 26, 2024
October 24, 2024
October 17, 2024
October 15, 2024
October 13, 2024
October 7, 2024
October 6, 2024

ചാർമിനാർ എക്സ്പ്രസ് പാളം തെറ്റി: യാത്രക്കാര്‍ക്ക് പരിക്ക്

Janayugom Webdesk
ഹൈദരാബാദ്
January 10, 2024 11:11 am

ചെന്നൈ-ഹൈദരാബാദ് ചാർമിനാർ എക്സ്പ്രസിന്റെ മൂന്ന് കോച്ചുകൾ പാളം തെറ്റി. നംപശ്ശി റെയിൽവേ സ്റ്റേഷനില്‍ വച്ച് രാവിലെ 9.15ഓടെയാണ് അപകടം. അഞ്ച് പേർക്ക് പരിക്കേറ്റതായാണ് വിവരം. ചെന്നൈയിലേക്കുള്ള യാത്രാമധ്യേ ട്രെയിൻ പ്ലാറ്റ്‌ഫോമിൽ എത്തിയപ്പോഴാണ് അപകടമുണ്ടായത്.

നിർത്തുന്നതിനിടയിൽ, ട്രെയിൻ ട്രാക്കിൽ നിന്ന് തെന്നിമാറുകയായിരുന്നു. തുടർന്ന് പ്ലാറ്റ്‌ഫോമിന്റെ പാർശ്വഭിത്തിയിൽ ഇടിച്ചു. റെയിൽവെ ഉദ്യോഗസ്ഥർ സംഭവസ്ഥലത്ത് എത്തി യാത്രക്കാരെ ഒഴിപ്പിച്ചു. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സംഭവത്തിന്റെ കാരണം സംബന്ധിച്ച് അടിയന്തര അന്വേഷണം നടക്കുകയാണെന്ന് റെയിൽവേ അറിയിച്ചു.

Eng­lish Sum­ma­ry: Charmi­nar Express derails at Nam­pal­ly Rail­way sta­tion, 5 injured
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.