22 December 2024, Sunday
KSFE Galaxy Chits Banner 2

ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ; അവസരങ്ങളും പ്രോത്സാഹനവും മികച്ച പ്രതിഭകളെ സൃഷ്ടിക്കും: മന്ത്രി വി ശിവൻകുട്ടി

Janayugom Webdesk
കൊച്ചി
November 2, 2024 10:37 pm

അവസരങ്ങളും പ്രോത്സാഹനവുമാണ് മികച്ച പ്രതിഭകളെ സൃഷ്ടിക്കുന്നതെന്ന് മന്ത്രി വി ശിവൻകുട്ടി. അതിനുള്ള വേദിയാണ് കേരള സ്കൂൾ കായിക മേളയിലൂടെ സർക്കാർ ഒരുക്കുന്നതെന്നും അദേഹം പറഞ്ഞു. സ്‌കൂൾ കായിക മേളയുടെ മുന്നോടിയായി എറണാകുളം പ്രസ് ക്ലബ്ബിൽ വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒളിമ്പിക്‌സ് മാതൃകയിലാണ് കേരള സ്കൂള്‍ കായിക മേള സംഘടിപ്പിക്കുന്നത്. മേളയുടെ സുഗമമായ നടത്തിപ്പിനും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമായി മുഖ്യമന്ത്രി മുഖ്യ രക്ഷാധികാരിയായും മറ്റ് മന്ത്രിമാരും നിയമസഭാ സ്പീക്കറും രക്ഷാധികാരികളായും വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് ചെയർമാനായും കൊച്ചി മേയർ വർക്കിങ് ചെയർമാനും ജില്ലയിലെ എംപിമാർ, എംഎൽഎമാർ തുടങ്ങിയവരെ വൈസ് ചെയർമാൻമാരായും പൊതുവിദ്യാഭ്യാസ ഡയറക്ടർ ജനറൽ കൺവീനറായുമുള്ള വിപുലമായ സംഘാടകസമിതി പ്രവർത്തിക്കുന്നു. 

ആദ്യദിനമായ നവംബർ അഞ്ചിന് അത്‌ലറ്റിക്‌സ്, അത്‌ലറ്റിക്‌സ് (ഇൻക്ലൂസീവ്), ബാഡ്മിന്റൺ, ഫുട്‌ബോൾ, ത്രോബോൾ തുടങ്ങി 20 ഓളം മത്സരങ്ങൾ ഉണ്ടാകും. വിജയികൾക്കു സമ്മാന തുക, മെഡൽ, സർട്ടിഫിക്കറ്റ് എന്നിവയ്ക്കൊപ്പം കൂടുതൽ പോയിന്റ് നേടുന്ന ജില്ലയ്ക്ക് മുഖ്യമന്ത്രിയുടെ പേരിലുള്ള എവർ റോളിങ്‌ ട്രോഫിയും സമ്മാനിക്കും. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കുന്ന കുട്ടികളെ ഒലിവ് ഇല കിരീടം അണിയിക്കുമെന്നും മന്ത്രി പറഞ്ഞു. മത്സരങ്ങളിൽ 24,000 കായിക പ്രതിഭകളും 1562 സവിശേഷ പരിഗണന അർഹിക്കുന്ന കുട്ടികളും അണ്ടർ 14, 17, 19 കാറ്റഗറികളിലായി ഗൾഫ് സ്കൂളുകളിൽ നിന്ന് 50 കുട്ടികളും പങ്കെടുക്കും. ആദ്യമായാണ് സവിശേഷ പരിഗണന അർഹിക്കുന്ന കുട്ടികളെയും ഗൾഫ് സ്കൂളുകളിൽ നിന്നുള്ള കുട്ടികളെയും സംസ്ഥാന സ്കൂൾ കായിക മേളയ്ക്ക് ഒരുമിച്ചു പങ്കെടുപ്പിക്കുന്നത്. ഗൾഫിൽ നിന്നും എത്തുന്ന കായിക പ്രതിഭകളെ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ സ്വീകരിക്കും. 

റീജണൽ സ്പോർട്‌സ് സെന്റർ കടവന്ത്ര, ജിഎച്ച്എസ്എസ് പനമ്പള്ളി നഗർ, വെളി ഗ്രൗണ്ട് ഫോർട്ട് കൊച്ചി, പരേഡ് ഗ്രൗണ്ട് ഫോർട്ട് കൊച്ചി, കണ്ടെയ്‌നർ റോഡ്, മഹാരാജാസ് കോളജ് സ്റ്റേഡിയം, സെന്റ് പീറ്റേഴ്‌സ് കോളജ്, സെന്റ് പീറ്റേഴ്‌സ് വിഎച്ച്­എസ്എസ് കോലഞ്ചേരി, സേക്രഡ് ഹാർട്ട് എച്ച്എസ്എസ് തേവര, എംജി­എം­­എച്ച്­എസ്എസ് പുത്തൻകുരിശ്, ജിബിഎച്ച്എസ്എസ് തൃപ്പൂണിത്തുറ, രാജീവ് ഗാന്ധി സ്റ്റേഡിയം തോപ്പുംപടി, ജിഎച്ച്എസ്­എസ്. കടയിരുപ്പ്, മുൻസിപ്പൽ ടൗൺഹാൾ കളമശ്ശേരി, എറണാകുളം ടൗൺഹാൾ, സെന്റ്. പോൾസ് കോളജ് ഗ്രൗണ്ട് കളമശേരി, പാലസ് ഓവൽ ഗ്രൗണ്ട് തൃപ്പൂണിത്തുറ, എംഎ കോളജ് കോതമംഗലം എന്നിവിടങ്ങളിലാണ് വേദികൾ. നാലാം തീയതി രാവിലെ 10ന് പഴയിടം മോഹനൻ നമ്പൂതിരിയും സംഘവും അടുക്കളയുടെ പാല് കാച്ചൽ ചടങ്ങ് നടത്തും. 

മുഖ്യമന്ത്രിയുടെ പേരിലുള്ള എവർറോളിങ്‌ ട്രോഫിയുമായി എല്ലാ ജില്ലകളും സന്ദർശിച്ചു നവംബർ നാലിന് രാവിലെ 11ന് കൊച്ചിയിൽ എത്തുന്ന വിളംബരജാഥയ്ക്ക് ഉദ്ഘാടന വേദിയായ മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ സ്വീകരണം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു. വാർത്ത സമ്മേളനത്തിൽ കൊച്ചി മേയർ എം അനിൽ കുമാർ, ശ്രിനിജിൻ എംഎല്‍എ, ടി ജെ വിനോദ് എംഎല്‍എ, ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ് എന്നിവർ പങ്കെടുത്തു.

TOP NEWS

December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.