22 January 2026, Thursday

ഷാപ്പിലെ കള്ളിൽ രാസലായിനി സാന്നിധ്യം; അടച്ചുപൂട്ടാത്തതില്‍ പ്രതിഷേധം

Janayugom Webdesk
പാലക്കാട്
February 28, 2025 9:10 am

കഫ് സിറപ്പിൽ ഉപയോഗിക്കുന്ന ബനാട്രിൽ എന്ന രാസപദാർത്ഥം കള്ളിൽ കളര്‍ത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് കേസെടുത്തു. ചിറ്റൂർ റേഞ്ചിലെ കുറ്റിപ്പള്ളം, വണ്ണാമട ഷാപ്പുകളിൽ നിന്ന് ശേഖരിച്ച് കള്ളിൽ നിന്നാണ് മരുന്നിന്റെ സാന്നിധ്യം കണ്ടെത്തിയത്. ശിവരാജന്റെ പേരിലുള്ള രണ്ട് ഷാപ്പുകളില്‍ ഒന്ന് നടത്തുന്നത് ബംഗാരു എന്ന രങ്കനാഥ് ആണ്. 

ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് ഷാപ്പിൽ നിന്നും സാമ്പിൾ ശേഖരിച്ച് ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചത്. കാക്കനാട് ലാബിൽ നിന്നും ലഭിച്ച റിപ്പോർട്ടിൽ ബനാട്രിൽ എന്ന രാസ വസ്തുവിന്റെ സാന്നിധ്യം കണ്ടെത്തുകയായിരുന്നു. ലൈസൻസിക്കും രണ്ടും വിതരണക്കാർക്കുമെതിരെ എക്സൈസ് കേസെടുത്തു. വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് എക്സൈസ് അറിയിച്ചു. എന്നാല്‍ മായം കലര്‍ന്നതായി കണ്ടെത്തിയിട്ട് രണ്ടു ദിവസമായിട്ടും ഷാപ്പ് അടച്ചു പൂട്ടാന്‍ എ ക്സൈസ് കമ്മീഷണര്‍ ഉത്തരവ് നല്‍കാത്തതിന് പിന്നില്‍ രാഷ്ട്രീയമാണെന്നും പ്രദേശവാസികള്‍ ആരോപിച്ചു. എന്നാല്‍ ഷാപ്പില്‍ നിന്നും എക്സൈസ് സംഘം സാമ്പിള്‍ ശേഖരിച്ചപ്പോള്‍ ഐഎന്‍ടിയുസി നേതാവ് സ്ഥാലത്തുണ്ടായിരുന്നുവെന്ന ആരോപണം ഷാപ്പുടമയും ഉന്നയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.