6 December 2025, Saturday

അവതാരകൻ രാജേഷ് കേശവ് ഗുരുതരാവസ്ഥയിൽ? പരിപാടിക്കിടെ തളർന്ന് വീണു, വെന്റിലേറ്ററിലെന്ന് റിപ്പോർട്ട്

Janayugom Webdesk
August 27, 2025 4:51 pm

പ്രശസ്ത അവതാരകനും നടനുമായ രാജേഷ് കേശവ് ഹൃദയാഘാതത്തെ തുടർന്ന് ഗുരുതരാവസ്ഥയിലെന്ന് റിപ്പോർട്ട്. സോഷ്യൽ മീഡിയയിൽ രാജേഷിന്റെ തിരിച്ച് വരവിന് വേണ്ടി പ്രാർത്ഥിക്കുന്നതായി നിരവധി പേരാണ് പോസ്റ്റുകൾ ഇടുന്നത്. ഇക്കഴിഞ്ഞ ഞായറാഴ്ച രാജേവ് കേശവ് അവതാരകനായി എത്തിയ പരിപാടിക്കിടെ അദ്ദേഹം കുഴഞ്ഞ് വീഴുകയായിരുന്നുവെന്നാണ് വിവരം.

എറണാകുളത്ത് ക്രൗൺ പ്ലാസ ഹോട്ടലിൽ വെച്ചായിരുന്നു പരിപാടി. പരിപാടിയുടെ അവസാനം രാജേഷ് തളർന്ന് വീഴുകയായിരുന്നു. തുടർന്ന് അദ്ദേഹത്തെ ലേക്ഷോർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാജേഷിന് ഹൃദയാഘാതമുണ്ടായെന്നും തുടർന്ന് അദ്ദേഹത്തിന് ആൻജിയോപ്ലാസ്റ്റി ചെയ്ത് വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് എന്നുമാണ് സൂചന. ഇതുവരേയും അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമായ അവസ്ഥയിലേക്ക് എത്തിയിട്ടില്ലെന്നും സിനിഫൈൽ ഗ്രൂപ്പിൽ പങ്കുവെച്ച പോസ്റ്റിൽ പറയുന്നു.

പോസ്റ്റ് ഇങ്ങനെയാണ്: ” നമ്മുടെ പ്രിയ കൂട്ടുകാരൻ രാജേഷ് കേശവിന് ഇപ്പോൾ വേണ്ടത് നിങ്ങളുടെ പ്രാർത്ഥനയാണ്. ഞായറാഴ്ച്ച രാത്രി ക്രൗൺ പ്ലാസ ഹോട്ടലിൽ നടന്ന പരിപാടിയുടെ അവസാനമാണ് അവൻ തളർന്നു വീണത്.. ഏകദേശം 15–20 മിനിറ്റിനുള്ളിൽ രാജേഷിനെ കൊച്ചി ലേക് ഷോർ ഹോസ്പിറ്റലിൽ കൊണ്ട് വന്നു. പക്ഷെ വീണപ്പോൾ തന്നെ കാർഡിയാക് അറസ്റ്റ് ഉണ്ടായതായി ഡോക്ടർമാർ പറയുന്നു. തുടർന്ന് ആൻജിയോപ്ലാസ്റ്റി ചെയ്തു. അപ്പോൾ മുതൽ വെന്റിലേറ്റർ സഹായത്തോടെ ജീവിക്കുന്ന അവൻ ഇത് വരെയും പ്രതികരിച്ചിട്ടില്ല (ഇടയ്ക്ക് ചെറിയ അനക്കങ്ങൾ കണ്ടതൊഴിച്ചാൽ ) തലച്ചോറിനെയും ചെറിയ രീതിയിൽ ഈ അവസ്ഥ ബാധിച്ചതായി ഡോക്ടമാർ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്… ജീവിതത്തിലേക്ക് അവനു തിരിച്ചു വരാൻ ഇനി വേണ്ടത് സ്നേഹമുള്ളവരുടെ പ്രാർത്ഥന കൂടി ആണെന്ന് ഞങ്ങൾ തിരിച്ചറിയുന്നു. സ്റ്റേജിൽ തകർത്തു പെർഫോമൻസ് ചെയ്യുന്ന അവന് ഇങ്ങിനെ വെന്റിലേറ്റർ ബലത്തിൽ കിടക്കാൻ കഴിയില്ല.. നമ്മളൊക്കെ ഒത്തു പിടിച്ചാൽ അവൻ എണീറ്റു വരും.. പഴയ പോലെ സ്റ്റേജിൽ നിറഞ്ഞാടുന്ന… നമ്മുടെ സുഹൃത്തിനു വേണ്ടി ശക്തമായ പ്രാർത്ഥനയും സ്നേഹവും ഉണ്ടാവണം.. കൂടുതലൊന്നും പറയാൻ ഇപ്പോൾ പറ്റുന്നില്ല… അവൻ തിരിച്ചു വരും.. വന്നേ പറ്റൂ.… Pls come back my dear most Buddy.

Kerala State - Students Savings Scheme

TOP NEWS

December 6, 2025
December 6, 2025
December 6, 2025
December 6, 2025
December 6, 2025
December 6, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.