22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

November 26, 2024
March 23, 2024
March 12, 2024
February 29, 2024
February 11, 2024
February 8, 2024
February 8, 2024
February 8, 2024
February 8, 2024
February 6, 2024

രാമക്ഷേത്ര നിര്‍മ്മാണം ചരിത്ര നേട്ടം: രാഷ്ട്രപതി

Janayugom Webdesk
ന്യൂഡല്‍ഹി
January 25, 2024 10:51 pm

ഇത് യുഗമാറ്റത്തിന്റെ കാലഘട്ടമെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു. 75-ാം റിപ്പബ്ലിക്ക് ദിനത്തിന് മുന്നോടിയായി രാഷ്ട്രത്തോട് നടത്തിയ അഭിസംബോധനയിലാണ് രാഷ്ട്രപതിയുടെ പരാമര്‍ശം. അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണം രാജ്യത്തിന്റെ ചരിത്രപരമായ നേട്ടമാണ്. സംസ്കാരിക പൈതൃകങ്ങളെ വീണ്ടെടുക്കാനുള്ള ശ്രമമാണ് ക്ഷേത്ര നിര്‍മ്മാണം. ഭരണഘടനയുടെ പ്രാരംഭം കൊണ്ടാടുന്ന ദിനമാണ് ഇന്നെന്നും പാശ്ചാത്യ ജനാധിപത്യ സങ്കല്പങ്ങളെക്കാള്‍ പഴക്കം ചെന്നതാണ് രാജ്യത്തിന്റെ ജനാധിപത്യ മൂല്യമെന്നും രാഷ്ട്രപതി പറഞ്ഞു.

രാജ്യം പരിവര്‍ത്തനത്തിന്റെ പാതയിലാണെന്നും അമൃതകാലത്തിലേക്ക് നീങ്ങുന്നുവെന്നും രാഷ്ട്രപതി പറഞ്ഞു. കായികമേഖലയിലും വിദ്യാഭ്യാസ മേഖലയിലും ശാസ്ത്രമേഖലയിലും ഇന്ത്യ പുരോ​ഗതി കൈവരിച്ചു. ശാസ്ത്രജ്ഞരെയും സാങ്കേതിക വിദഗ്ധരെയും കുറിച്ച് അഭിമാനിക്കുന്നു. അവർ മുമ്പത്തേക്കാൾ ഉയർന്ന ലക്ഷ്യങ്ങളിലെത്തി. ബിഹാര്‍ മുന്‍ മുഖ്യമന്ത്രി കര്‍പ്പൂരി ഠാക്കൂറിന് ഭാരതരത്ന പുരസ്കാരം നല്‍കിയ നടപടി ജനാധിപത്യത്തിന്റെ ശക്തിയാണ് തെളിയിക്കുന്നതെന്നും രാഷ്ട്രപതി പറഞ്ഞു.

Eng­lish Sum­ma­ry: Pres­i­dent Droupa­di Mur­mu address­es nation on Repub­lic Day eve, speaks on Ram temple
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.