20 December 2024, Friday
KSFE Galaxy Chits Banner 2

Related news

December 19, 2024
December 19, 2024
December 19, 2024
December 19, 2024
December 19, 2024
December 19, 2024
December 19, 2024
December 19, 2024
December 18, 2024
December 18, 2024

റിപ്പബ്ലിക് ദിനം ഭാരതത്തിന്റെ ഏകതയുടെ പ്രതീകം: രാഷ്ട്രപതി

Janayugom Webdesk
ന്യൂഡൽഹി
January 25, 2022 10:49 pm

ജനങ്ങളെ ഒരേനൂലിൽ കോർക്കുന്ന ഭാരതീയതയുടെ പ്രതിഫലനമാണ് റിപ്പബ്ലിക് ദിനമെന്ന് രാഷ്ട്രപതി രാം നാഥ് കോവിന്ദ്. നമ്മുടെ ജനാധിപത്യത്തിന്റെ നാനാത്വവും ഊർജ്വസ്വലതയും ലോകം മുഴുവനും അഭിനന്ദിക്കപ്പെടുന്നു. ഒരുമയുടെ ആർജവത്തോടെ റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന അവസരത്തിൽ സ്വാതന്ത്ര്യ സമര സേനാനികളെ നമുക്ക് ഓർക്കാം- റിപ്പബ്ലിക് ദിന സന്ദേശത്തിൽ രാഷ്ട്രപതി പറഞ്ഞു. രാജ്യത്തിനകത്തും പുറത്തുമുള്ള എല്ലാ ഇന്ത്യക്കാർക്കും റിപ്പബ്ലിക് ദിന ആശംസകൾ നേരുന്നുവെന്നും രാഷ്ട്രപതി പറഞ്ഞു. 

കോവിഡിനെതിരെ ലോകത്തോടൊപ്പം രാജ്യവും ശക്തമായ പോരാട്ടം നടത്തിക്കൊണ്ടിരിക്കുകയാണ്. ആരോഗ്യ സംവിധാനങ്ങൾ കൂടുതൽ മെച്ചപ്പെടുത്താനായത് വലിയ നേട്ടമാണ്. ഉയർന്ന ജനസാന്ദ്രതയും വികസ്വര സമ്പദ്‌വ്യവസ്ഥയിലെ വിഭവങ്ങളുടെ പരിമിതിയും കാരണം പകർച്ചവ്യാധിയെ നേരിടുക എന്നത് ഇന്ത്യയിൽ ക്ലേശകരമാണ്. രണ്ട് വർഷത്തിലേറെയായി മനുഷ്യരാശി കോവിഡുമായി പോരാടുകയാണെന്നും ലക്ഷക്കണക്കിന് ജീവൻ നഷ്ടപ്പെടുകയും ലോക സമ്പദ്‌വ്യവസ്ഥ ആഘാതത്തിൽ ആടിയുലയുകയാണെന്നും അദ്ദേഹം പറഞ്ഞു. 

കോവിഡ് വാക്സിനേഷൻ യജ്ഞം രാജ്യത്ത് അതിവേഗം പുരോഗമിക്കുകയാണ്. ആദ്യ വർഷം ആരോഗ്യ സംരക്ഷണ അടിസ്ഥാന സൗകര്യങ്ങൾ ഉയർത്തുകയും ജനങ്ങളെ സഹായിക്കുകയും ചെയ്തു. രണ്ടാം വർഷമായപ്പോഴേക്കും തദ്ദേശീയ വാക്സിനുകൾ വികസിപ്പിക്കുകയും ആഗോളതലത്തിലെ തന്നെ ഏറ്റവും വലിയ വാക്സിനേഷൻ ഡ്രൈവ് ആരംഭിക്കുകയും ചെയ്തു. എണ്ണമറ്റ കുടുംബങ്ങൾ കടന്നുപോയ വേദനാജനകമായ അവസ്ഥ പ്രകടിപ്പിക്കാൻ വാക്കുകളില്ലെന്നും രാഷ്ട്രപതി കോവിന്ദ് പറഞ്ഞു.
eng­lish summary;President state­ment about Repub­lic Day of India
you may also like this video;

TOP NEWS

December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.