17 September 2024, Tuesday
KSFE Galaxy Chits Banner 2

Related news

September 16, 2024
September 11, 2024
September 11, 2024
September 10, 2024
August 23, 2024
August 18, 2024
July 23, 2024
July 22, 2024
July 15, 2024
July 14, 2024

പ്രസിഡന്റ് തെരഞ്ഞെടുപ്പ് സംവാദം; കമലാ ഹാരിസിന് മേല്‍ക്കൈ

Janayugom Webdesk
വാഷിങ്ടണ്‍
September 11, 2024 9:37 pm

യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി സുപ്രധാന നിലപാടുകള്‍ വ്യക്തമാക്കി കമല ഹാരിസ് ഡോണള്‍ഡ് ട്രംപ് സംവാദം. വിവാദ വിഷയങ്ങളില്‍ പരസ്പരം കടന്നാക്രമിച്ച് കൊണ്ടാണ് ഫിലാഡല്‍ഫിയയില്‍ നടന്ന സംവാദനത്തില്‍ ഇരുവരും സംസാരിച്ചത്. അതേസമയം സംവാദത്തില്‍ കമലാ ഹാരിസ് മേല്‍ക്കൈ നേടിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കന്‍ സമ്പത്ത് വ്യവസ്ഥ മുതല്‍ ക്യാപിറ്റോള്‍ ആക്രമണം വരെ സംവാദത്തില്‍ വിഷയമായപ്പോള്‍ കമല ഹാരിസിന് എതിരെ രൂക്ഷമായ ആരോപണങ്ങളാണ് ട്രംപ് ഉന്നയിച്ചത്. ബൈഡന്‍ ഭരണകൂടം ഭ്രാന്തന്‍ നയങ്ങള്‍ കൊണ്ട് രാജ്യത്തെ നശിപ്പിച്ചു എന്നും ഡോണള്‍ഡ് ട്രംപ് ആരോപിച്ചു. ട്രംപിനോടുള്ള അമേരിക്കന്‍ ജനതയുടെ മടുപ്പിന്റെ സൂചനയാണ് റാലികളിലെ കുറഞ്ഞ ജനപങ്കാളിത്തമെന്ന് കമലാ ഹാരിസ് തിരിച്ചടിച്ചു. ലോക നേതാക്കള്‍ ട്രംപിനെ നോക്കി ചിരിക്കുകയാണ് എന്നും കമല ഹാരിസ് തുറന്നടിച്ചു.

വിദേശ ഉല്‍പ്പന്നങ്ങള്‍ക്ക് ഉയര്‍ന്ന നികുതി ചുമത്തുക എന്ന ട്രംപിന്റെ നയങ്ങളെ കമലാ ഹാരിസ് വിമര്‍ശിച്ചു. ഏറ്റവും മോശമായ തൊഴിലില്ലായ്മയാണ് ട്രംപ് ഭരണകാലം സമ്മാനിച്ചത്. ഞങ്ങള്‍ അധികാരത്തിലെത്തി ആദ്യം ചെയ്തത് ഈ സാഹചര്യം ഇല്ലാതാക്കുക എന്നതായിരുന്നു. രാജ്യത്തെ പണപ്പെരുപ്പ് നിരക്ക് ചൂണ്ടിക്കാട്ടിയായിരുന്നു ട്രംപിന്റെ പ്രതിരോധം. ബൈഡന്‍ ഭരണകാലം ഇടത്തരകക്കാരുടെ ജീവിതം ദുരിതപൂര്‍ണമാക്കിയെന്നും ട്രംപ് പറഞ്ഞു. പിന്നാലെ കുടിയേറ്റ വിഷയത്തിലേക്ക് ചര്‍ച്ച വഴിമാറ്റാനും ട്രംപ് തയ്യാറായി. മെക്‌സികന്‍ കുടിയേറ്റത്തെ ഭ്രാന്തന്‍മാരുടെ കുടിയേറ്റം എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. ഗര്‍ഭച്ഛിദ്രത്തിനുള്ള ഭരണഘടനാപരമായ അവകാശം അസാധുവാക്കാനുള്ള സുപ്രീം കോടതി വിധിയിലായിരുന്നു പിന്നീടുള്ള ചര്‍ച്ചകള്‍ എത്തിനിന്നത്. 

ഗര്‍ഭച്ഛിദ്രത്തിനുള്ള ഭരണഘടനാപരമായ അവകാശം സംസ്ഥാനങ്ങളുടെ അധികാര പരിധിയില്‍ നിലനില്‍ക്കണം എന്ന നിലപാടാണ് ട്രംപ് മുന്നോട്ട് വച്ചത്.
കാപ്പിറ്റോള്‍ ആക്രമണത്തില്‍ ട്രംപിനെതിരെ ആഞ്ഞടിച്ച കമല ആമേരിക്ക അപമാനിക്കപ്പെട്ട സംഭവമാണിതെന്ന് കുറ്റപ്പെടുത്തി. എന്നാല്‍ ഈ സംഭവത്തില്‍ ഖേദമില്ലെന്നാണ് ട്രംപ് പ്രതികരിച്ചത്. സമാധാനപരമായ പ്രതിഷേധത്തിനാണ് ആഹ്വാനം ചെയ്തതെന്നും ട്രംപ് പറഞ്ഞു. ചര്‍ച്ചകള്‍ക്ക് പിന്നാലെ നിരവധി പ്രമുഖ മാധ്യമങ്ങള്‍ കമലാഹാരിസിന്റെ മേല്‍ക്കൈയുറപ്പിച്ച് രംഗത്തെത്തി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.