23 January 2026, Friday

പ്രസിഡന്റ്‌സ് ട്രോഫി ജലോത്സവം; പങ്കെടുക്കാത്ത മറ്റ് ജലയാനങ്ങള്‍ക്ക് നിയന്തണം

Janayugom Webdesk
കൊല്ലം
January 9, 2026 7:17 pm

11-ാമത് പ്രസിഡന്റ്‌സ് ട്രോഫി ജലോത്സവവുമായി ബന്ധപ്പെട്ട് അഷ്ടമുടിക്കായലില്‍ ഡിറ്റിപിസി ബോട്ട്‌ജെട്ടി മുതല്‍ തേവള്ളി പാലം വരെയുള്ള കായല്‍ ഭാഗത്ത് മത്സരവുമായി ബന്ധമില്ലാത്ത ജലയാനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയതായി ഉള്‍നാടന്‍ ജലഗതാഗത വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ അറിയിച്ചു. ജനുവരി 10ന് രാവിലെ മുതല്‍ മത്സരം അവസാനിക്കുന്നത് വരെയാണ് നിരോധനം ഏര്‍പ്പെടുത്തിരിക്കുന്നത്.

പ്രസിഡന്റ്‌സ് ട്രോഫി ജലോത്സവം ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍.ബാലഗോപാല്‍ ജലോത്സവം ഉദ്ഘാടനം ചെയ്യും. ക്ഷീരവികസന‑മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി അധ്യക്ഷയാകും. ഗതാഗത വകുപ്പ് മന്ത്രി കെ.ബി.ഗണേഷ് കുമാറാണ് മുഖ്യാതിഥി. മേയര്‍ എ കെ ഹഫീസ് പതാക ഉയര്‍ത്തും. എന്‍ കെ പ്രേമചന്ദ്രന്‍ എംപി മാസ്ഡ്രില്‍ ഫ്‌ളാഗ് ഓഫ് നിര്‍വഹിക്കും. വിവിധ മത്സരങ്ങളിലായി ഒമ്പത് ചുണ്ടന്‍ വള്ളങ്ങളും എട്ട് ചെറുവള്ളങ്ങളുമാണ് ഇത്തവണ മാറ്റുരയ്ക്കുന്നത്. ഒന്നാം സ്ഥാനക്കാര്‍ക്ക് 25 ലക്ഷം രൂപയും രണ്ടാം സ്ഥാനം 15 ലക്ഷം രൂപയും മൂന്നാം സ്ഥാനക്കാര്‍ക്ക് 10 ലക്ഷം രൂപയുമാണ് സമ്മാനം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.