22 January 2026, Thursday

Related news

January 21, 2026
January 17, 2026
January 17, 2026
January 13, 2026
January 10, 2026
January 10, 2026
January 6, 2026
January 6, 2026
January 5, 2026
January 5, 2026

ബംഗ്ലാദേശ് മുഖ്യ ഉപദേഷ്ടാവ് ഷഫീഖുൽ ആലം മാപ് പറയണമെന്ന് പ്രസ് ക്ലബ് ഓഫ് ഇന്ത്യ

Janayugom Webdesk
ന്യൂഡല്‍ഹി
November 11, 2025 6:53 pm

ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ശൈഖ് ഹസീന ഇന്ത്യയടക്കമുള്ള മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ ബംഗ്ലാദേശ് സർക്കാറിന്റെ മുഖ്യ ഉപദേഷ്ടാവ് ഷഫീഖുൽ ആലമിന്റെ ഔദ്യോഗിക വക്താവ് നടത്തിയ പരാമര്‍ശത്തില്‍ പ്രതികരിച്ച് പ്രസ് ക്ലബ് ഓഫ് ഇന്ത്യ (പിസിഐ). അദ്ദേഹം മാപ് പറയണമെന്ന് പിസിഐ സെക്രട്ടറി ജനറല്‍ നീരജ് താക്കൂർ ആവശ്യപ്പെട്ടു. മുൻ പത്രപ്രവര്‍ത്തകൻ കൂടിയായ ആലമിന്റെ ഭാഗത്തുനിന്നും ഇത്തരം അഭിപ്രായങ്ങള്‍ ഉണ്ടാക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 

ശൈഖ് ഹസീനയുടെ ഇന്ത്യയിലെയും വിദേശത്തെയും മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖം പുറത്തുവന്നതിനു പിന്നാലെയാണ് ഫേസ്ബുക്കില്‍ ഷഫീഖുൽ ആലം മോശം പരാമര്‍ശം നടത്തിയത്. ശൈഖ് ഹസീനയ്ക്കായി മാധ്യമങ്ങള്‍ പ്രത്യേകിച്ച് ഇന്ത്യക്കാര്‍ കള്ളങ്ങള്‍ പറയുന്നുവെന്നാണ് അദ്ദേഹം പരാമര്‍ശിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.