7 December 2025, Sunday

Related news

November 1, 2025
October 13, 2025
September 21, 2025
September 16, 2025
August 23, 2025
July 21, 2025
June 20, 2025
June 16, 2025
May 15, 2025
April 7, 2025

പ്രാഥമികാരോഗ്യമേഖല കൂടുതല്‍ ശക്തമാക്കണം: മന്ത്രി പി പ്രസാദ്

Janayugom Webdesk
കൊച്ചി
October 13, 2025 9:48 pm

ചികിത്സാ സംവിധാനങ്ങള്‍ എല്ലാവരിലേക്കും എത്തിക്കുക എന്ന സാഹചര്യമൊരുക്കി പ്രാഥമിക ആരോഗ്യ രംഗം കൂടുതൽ ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് മന്ത്രി പി പ്രസാദ് അഭിപ്രായപ്പെട്ടു. രക്താതിസമർദം, അമിതവണ്ണം, പക്ഷാഘാതം എന്നിവയുടെ പ്രതിരോധം കേന്ദ്രീകരിച്ച് കാർഡിയോവാസ്കുലാർ റിസർച്ച് സൊസൈറ്റി (സിവിആർഎസ്) സംഘടിപ്പിച്ച ദ്വിദിന സമ്മേളനം കൊച്ചി ലെ മെറിഡിയൻ കൺവെൻഷൻ സെന്ററിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

ഹൃദ്രോഗം നേരത്തേ കണ്ടെത്തുന്നതിനെക്കുറിച്ചും ജീവിതശൈലി പരിഷ്കരണങ്ങളെക്കുറിച്ചുമുള്ള അവബോധമില്ലായ്മയല്ല ഇന്ന് നാം നേരിടുന്നത്. അതിനായി സ്ഥിരമായ സംവിധാനങ്ങളും രീതികളും സ്ഥാപിക്കേണ്ട സമയമാണിതെന്ന് മന്ത്രി പറഞ്ഞു. സിവിആർഎസ് പ്രസിഡന്റ് ഡോ. പി പി മോഹനൻ അധ്യക്ഷത വഹിച്ചു. പൊതുജനാരോഗ്യത്തിനും ക്ലിനിക്കൽ മെഡിസിനും നൽകിയ സംഭാവനകൾ മുൻനിർത്തി കൊച്ചി ലൂർദ് ആശുപത്രി മെഡിക്കൽ ഡയറക്ടർ ഡോ. പോൾ പുത്തൂരാന് സിവിആർഎസ് ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് നൽകി. ഓർഗനൈസിങ് ചെയർമാനും, സിവിആർഎസ് സെക്രട്ടറിയുമായ ഡോ. ജാബിർ എ; സയന്റിഫിക് കമ്മിറ്റി ചെയർമാൻ ഡോ. കരുണദാസ് സി പി; ഓർഗനൈസിങ് സെക്രട്ടറി ഡോ. അനിൽ ബാലചന്ദ്രൻ, ഡോ. പ്രസന്നകുമാർ (എപിഐ, കൊച്ചി) എന്നിവർ സംസാരിച്ചു.

Kerala State - Students Savings Scheme

TOP NEWS

December 7, 2025
December 7, 2025
December 7, 2025
December 7, 2025
December 7, 2025
December 7, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.