18 April 2025, Friday
KSFE Galaxy Chits Banner 2

Related news

April 14, 2025
March 20, 2025
December 4, 2024
August 29, 2024
June 19, 2024
March 30, 2024
February 12, 2024
January 30, 2024
January 17, 2024
January 4, 2024

നാവികസേനയില്‍ റാങ്കുകള്‍ ഇന്ത്യന്‍ സംസ്കാരത്തിന് അനുസരിച്ച് പുനര്‍നാമകരണം ചെയ്യുമെന്ന് പ്രധാനമന്ത്രി

Janayugom Webdesk
ന്യൂഡല്‍ഹി
December 5, 2023 11:28 am

നാവികസേനാ ദിനത്തില്‍ പുതിയ പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്രമോഡി, നാവികസേനാ റാങ്കുകള്‍ ഇന്ത്യന്‍ സംസ്കാരം പ്രതിഫലിക്കുന്ന തരത്തില്‍ പുനര്‍നമകരണം ചെയ്യുമെന്നു പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.കൂടാതെ സായുധ സേനയില്‍ വനിതകളുടെ പ്രാതിനിധ്യം വര്‍ദ്ധിപ്പിക്കാന്‍ തന്റെ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

നാവികസേന ശക്തമായിരിക്കേണ്ട പ്രാധാന്യത്തെ കുറിച്ച് വ്യക്തമായി മനസിലാക്കിയ പതിനേഴാം നൂറ്റാണ്ടിലെ മറാത്താ രാജാവ് ശിവജി മഹാരാജാവിന്റെ കാഴ്ചപ്പാടുകളെയും യുദ്ധതന്ത്രങ്ങളെയും കുറിച്ചും മോഡി സംസാരിച്ചു.മുംബൈയില്‍ നിന്ന് അഞ്ഞൂറു കിലോമീറ്റര്‍ അകലെയുള്ള സിന്ധുദുര്‍ഗ് ജില്ലയിലെ മാല്‍വാന്‍ തീരത്താണ് നാവികസേനാദിനാഘോഷം സംഘടിപ്പിച്ചത്.നേവിയുദ്ധക്കപ്പല്‍ കമാന്ററായി ഒരു വനിതയെ നിയമിച്ച നാവിക സേനയെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.

ലോകം ഇന്ത്യയെ കാണുന്നത് വിശ്വമിത്രമായിട്ടാണെന്നും മോഡി ചൂണ്ടിക്കാട്ടി.ഇന്ന്, ഇന്ത്യ സ്വയം വലിയ ലക്ഷ്യങ്ങള്‍ സ്ഥാപിക്കുകയും ആ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് അതിന്റെ മുഴുവന്‍ കഴിവുകളും ഉപയോഗിക്കുകയും ചെയ്യുന്നു. തുറമുഖത്തെ അടിസ്ഥാനമാക്കിയുള്ള വികസനത്തിന് ഇന്ത്യ അഭൂതപൂര്‍വമായ പിന്തുണയാണ് നല്‍കുന്നത്. മര്‍ച്ചന്റ് ഷിപ്പിംഗും പ്രോത്സാഹിപ്പിക്കപ്പെടുന്നു. സമുദ്രങ്ങളുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിലേക്ക് ഇന്ത്യ നീങ്ങുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു

Eng­lish Summary:
Prime Min­is­ter says that ranks in Navy will be renamed accord­ing to Indi­an culture

You may also like this video:

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.