
സെൻട്രൽ വിസ്ത പുനർവികസന പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച പുതിയ കെട്ടിട സമുച്ചയമായ ‘സേവാ തീർഥ്’ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉദ്ഘാടനം ചെയ്തു. പ്രധാനമന്ത്രിയുടെ ഓഫീസ് ഉൾപ്പെടെയുള്ള നിർണ്ണായക വിഭാഗങ്ങൾ ഇനി മുതൽ ഈ അത്യാധുനിക സമുച്ചയത്തിലായിരിക്കും പ്രവർത്തിക്കുക. റെയ്‌സിന ഹില്ലിലെ ചരിത്രപ്രസിദ്ധമായ സൗത്ത് ബ്ലോക്കിൽ നിന്നാണ് പിഎംഒ സേവാ തീർഥിലേക്ക് മാറുന്നത്.
‘എക്സിക്യൂട്ടീവ് എൻക്ലേവ്’ എന്ന് നേരത്തെ നിശ്ചയിച്ചിരുന്ന പേര് മാറ്റിയാണ് ‘സേവാ തീർഥ്’ എന്നാക്കിയത്. കൊളോണിയൽ കാലഘട്ടത്തിലെ അടയാളങ്ങൾ ഒഴിവാക്കി ഭരണം ജനസേവനത്തിനുള്ളതാണെന്ന് വ്യക്തമാക്കാനാണ് ഈ പുനർനാമകരണമെന്ന് അധികൃതർ അറിയിച്ചു. കാബിനറ്റ് സെക്രട്ടേറിയറ്റ്, ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടേറിയറ്റ് എന്നിവയും ഇനി ഈ മന്ദിരത്തിന്റെ ഭാഗമാകും.
മോഡി സർക്കാരിന് കീഴിൽ ഭരണഘടനാ സ്ഥാപനങ്ങളുടെയും പാതകളുടെയും പേര് മാറ്റുന്ന നടപടികളുടെ തുടർച്ചയാണിത്. രാജ്പഥ് ‘കർതവ്യപഥ്’ ആയും, ഗവർണർമാരുടെ വസതിയായ രാജ്ഭവൻ ‘ലോക്ഭവൻ’ ആയും നേരത്തെ മാറ്റിയിരുന്നു. 2016ൽ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി സ്ഥിതി ചെയ്യുന്ന റേസ് കോഴ്സ് റോഡ് ‘ലോക് കല്യാൺ മാർഗ്’ എന്നും പുനർനാമകരണം ചെയ്തിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.