
പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഡല്‍ഹിയില്‍ വിശ്വാസികളെ തടയുന്നു. പ്രവേശനം നിഷേധിച്ചതിനെത്തുടര്‍ന്ന് വിശ്വാസികള്‍ക്കിടയില്‍ വലിയ പ്രതിഷേധം ഉയര്‍ന്നു. ആരാധനയ്ക്കായി എത്തിയവരെ ബാരിക്കേഡുകല്‍ കെട്ടി തടഞതാണ് പ്രതിഷേധത്തിന് കാരണമായത്. സുപ്രീംകോടതി മുന്‍ ജഡ്ജി ജസ്റ്റീസ് വിക്രം ജിത് സെന്നിന്റെ നേതൃത്വത്തില്‍ ആണ് പ്രതിഷേധം . ശുശ്രൂഷ ചടങ്ങില്‍ പങ്കെടുക്കാതെ ജസ്റ്റീസ് വിക്രംജിത്ത് സെന്‍ മടങ്ങി .
ഒരു മണിക്കൂറിലധികമായി തങ്ങളെ തടഞ്ഞുവെച്ചിരിക്കുകയാണെന്നും, പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്റെ പേരിൽ വിശ്വാസികളെ അകത്തേക്ക് കടത്തിവിടാത്തത് എന്തിനാണെന്നും ആണ് ചോദ്യങ്ങൾ ഉയരുന്നത്. തങ്ങളുടെ ആരാധനാസ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നു എന്നാണ് പ്രതിഷേധക്കാരുടെ പ്രധാന പരാതി. മോഡിയുടെ സന്ദർശനത്തിന്റെ പേരിൽ വിശ്വാസികളെ ദേവാലയത്തിൽ പ്രവേശിക്കാൻ അനുവദിക്കാത്ത നടപടിക്കെതിരെ ശക്തമായ പ്രതിഷേധമാണ് തുടരുന്നത്.അതേസമയം ഛത്തീസ്ഗഡിൽ നിർബന്ധിത മതപരിവർത്തനത്തിന് എതിരായി നടത്തിയ ബന്ദിനിടെ വ്യാപകമായ ആക്രമണം. റായ്പൂരിലെ ഒരു മാളിൽ സ്ഥാപിച്ചിരുന്ന ക്രിസ്മസ് അലങ്കാരങ്ങളും സാന്താക്ലോസ് രൂപങ്ങളുമാണ് ഒരു സംഘം ആളുകൾ അടിച്ച് തകർത്തത്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.