27 September 2024, Friday
KSFE Galaxy Chits Banner 2

Related news

September 20, 2024
September 5, 2024
August 24, 2024
August 23, 2024
August 19, 2024
August 7, 2024
July 8, 2024
June 23, 2024
June 21, 2024
June 7, 2024

ഭിന്നശേഷിക്കാരായ കുട്ടികളുടെ ആവശ്യങ്ങൾക്ക് മുന്തിയ പരിഗണന: മന്ത്രി വി ശിവൻകുട്ടി

Janayugom Webdesk
January 5, 2022 3:38 pm

ഭിന്നശേഷിക്കാരായ കുട്ടികളുടെ ആവശ്യങ്ങൾക്ക് സർക്കാർ മുന്തിയ പരിഗണന നൽകുമെന്നും അവരുടെ എല്ലാ ആവശ്യങ്ങൾക്കും എല്ലാവരും മുന്നിലുണ്ടാകുമെന്നും വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അഭിപ്രായപ്പെട്ടു

സംസ്ഥാന കാഴ്ച പരിമിതിവിദ്യാലയത്തില്‍ അന്താരാഷ്ട്ര ബ്രയില്‍ ദിനാഘോഷവും സംസ്ഥാന ലൈബ്രറി കൗണ്‍സിലിന്റെ ധനസഹായത്തോടെ നടപ്പാക്കിയ ഗ്രന്ഥശാലാ പദ്ധതിയുടെ ഉദ്ഘാടനവും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി

ശാസ്ത്രസാങ്കേതിക വിദ്യകളുടെ അത്ഭുതകരമായ നേട്ടം ഏറ്റവും കൂടുതൽ പ്രയോജനപ്പെടുത്താനാകുന്നത് കാഴ്ച പരിമിതർക്കും അംഗപരിമിതർക്കുമാണെന്ന് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു പറഞ്ഞു.സംസ്ഥാനത്തെ ഏറ്റവും മികച്ച മലയാളം ബ്രയില്‍ വായനക്കാര്‍ക്കുള്ള ക്യാഷ് അവാര്‍ഡ് വിതരണവും മന്ത്രി നിർവഹിച്ചു

ബ്രയില്‍ ശ്രവ്യ ഗ്രന്ഥശാലാ പദ്ധതിയുടെ ഭാഗമായി പുറത്തിറക്കിയ 28 ഓഡിയോ പുസ്തകങ്ങളും ഏഴ് ബ്രയില്‍ പുസ്തകങ്ങളും സംസ്ഥാനത്തെ കാഴ്ച പരിമിതര്‍ക്ക് വേണ്ടിയുള്ള വിദ്യാലയങ്ങള്‍ക്കായി വിതരണം ചെയ്യുന്ന ചടങ്ങും നടന്നു.

വാര്‍ഡ് കൗണ്‍സിലര്‍ രാഖി രവികുമാര്‍, സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി വി.കെ മധു, ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പേരയം ശശി തുടങ്ങിയവരും പങ്കെടുത്തു

Eng­lishs Sumam­ry: Pri­or­i­ty giv­en to the needs of chil­dren with dis­abil­i­ties: Min­is­ter V Sivankutty

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.