
കോഴിക്കോട് പൂവാട്ടുപറമ്പില്‍ സ്വകാര്യ ബസ് ഇടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. കായലം സ്വദേശി സലീമാണ് മരിച്ചത്. വൈകീട്ട് അഞ്ചു മണിയോടെ പെരുവയല്‍ പഞ്ചായത്ത് ഓഫീസിനടുത്തുവച്ചാണ് അപകടമുണ്ടായത്. മാവൂരില്‍ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന സ്വകാര്യബസാണ് ബൈക്ക് യാത്രികനെ ഇടിച്ചിട്ടത്.
മുന്നിലെ ബസിനെ മറികടക്കുന്നതിനായി ബസ് അമിതവേഗതയില്‍ പോവുകയായിരുന്ന ബസിന് എതിര്‍വശത്തു കൂടി വന്ന മറ്റൊരു വാഹനത്തെ ഇടിക്കാതിരിക്കാന്‍ ബസ് റോഡ് സൈഡിലേക്ക് ചേര്‍ത്തപ്പോള്‍ സീമിന്റെ ബൈക്കില്‍ ഇടിക്കുകയായിരുന്നു. ഇതോടെ സലീം ബസിന് അടിയില്‍പ്പെട്ടു. ബസിന്റെ പിന്‍ചക്രം തലയിലൂടെ കയറിയിറങ്ങി. സലീം തല്‍ക്ഷണം മരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.