ഇന്ധനവില വർധനയുടെ പശ്ചാത്തലത്തിൽ ബസ് ചാർജ് കൂട്ടണമെന്ന ആവശ്യമുയർത്തി ഇന്ന് അർധരാത്രി മുതൽ സ്വകാര്യ ബസുകൾ പണിമുടക്കും. മിനിമം ചാർജ് 12 രൂപയാക്കി ഉയർത്തണമെന്നാണ് സ്വകാര്യ ബസ് ഉടമകളുടെ ആവശ്യം.
വിദ്യാർത്ഥികളുടെ ബസ് ചാർജ് മിനിമം ചാർജിന്റെ പകുതിയായി വർധിപ്പിക്കണമെന്നും സ്വകാര്യ ബസ് ഉടമകൾ ആവശ്യപ്പെട്ടിട്ടുണ്ട്. ബസ് ചാർജ് വർധിപ്പിക്കണമെന്ന ബസ് ഉടമകളുടെ ആവശ്യം ന്യായമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു നേരത്തെ പറഞ്ഞിരുന്നു.
ബസ് ചാർജ് വർധനവ് ഉടനെ ഉണ്ടാകുമെന്നും എന്നാൽ എന്ന് മുതൽ എന്നത് പറയാനാകില്ലെന്നുമാണ് ഗതാഗത മന്ത്രി പറഞ്ഞത്. ഈ മാസം 31 നുള്ളിൽ നിരക്ക് വർധന ഉണ്ടായില്ലെങ്കിൽ അനിശ്ചിത കാല സമരത്തിലേക്ക് നീങ്ങുമെന്നും സ്വകാര്യ ബസുടമകൾ അറിയിച്ചു.
english summary;Private buses on strike from midnight today
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.