ഈ മാസം 24 മുതൽ സ്വകാര്യബസുകൾ അനിശ്ചിതകാല പണിമുടക്കിലേക്ക്. ബസ് നിരക്ക് വർധന നടപ്പാക്കാത്തതിൽ പ്രതിഷേധിച്ചാണ് സമരം. സ്വകാര്യ ബസുടമകളുടെ സംഘനയായ ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ ആണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. ബസ് ചാർജ് മിനിമം പന്ത്രണ്ട് രൂപയായി വർധിപ്പിക്കണമെന്നാണ് ബസ് ഉടമകളുടെ ആവശ്യം. വിദ്യാർഥികളുടെ ബസ് യാത്രാനിരക്ക് കൂട്ടണമെന്നും നിലവിലുള്ള ഒരു രൂപയിൽ നിന്ന് മിനിമം ആറ് രൂപയാക്കണമെന്നുമാണ് ആവശ്യം.
English Summary: Private buses will be suspended indefinitely from March 24
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.