23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 11, 2024
October 22, 2024
October 14, 2024
October 13, 2024
October 7, 2024
September 18, 2024
September 10, 2024
September 9, 2024
August 26, 2024
August 23, 2024

നഗര്‍നാര്‍ സ്റ്റീല്‍ പ്ലാന്റ് സ്വകാര്യവൽക്കരണം: തൊഴിലാളികളുടെ സമരം തുടരും

Janayugom Webdesk
ന്യൂഡല്‍ഹി
November 17, 2021 9:54 pm

നാഷണല്‍ മിനറല്‍ ഡെവലപ്പ്മെന്റ് കോര്‍പറേഷനി (എന്‍എംഡിസി) ല്‍ നിന്നും വേര്‍പ്പെടുത്തി നഗര്‍നാര്‍ സ്റ്റീല്‍ പ്ലാന്റിനെ സ്വകാര്യ കമ്പനിയാക്കി മാറ്റിയ നടപടിയ്ക്കെതിരെയുള്ള തൊഴിലാളികളുടെ സമരം തുടരും. ഡല്‍ഹിയിലെ പാര്‍ലമെന്റ് സ്ട്രീറ്റില്‍ സംഘടിപ്പിച്ച സമരത്തില്‍ ഛത്തീസ്ഗഢില്‍ നിന്നുള്ള നൂറുക്കണക്കിനു തൊഴിലാളികളാണ് പങ്കെടുത്തത്. സമരം എഐടിയുസി ദേശീയ സെക്രട്ടറി സുകുമാര്‍ ദാമെ ഉദ്ഘാടനം ചെയ്തു. എഐടിയുസി ദേശീയ ജനറല്‍ സെക്രട്ടറി അമര്‍ജീത് കൗര്‍, ഐഐടിയുസി ഛത്തീസ്ഗഢ് ജനറല്‍ സെക്രട്ടറി ഹരിനാഥ് സിങ്, നഗര്‍നാര്‍ ഗ്രാമമുഖ്യന്‍ ലീഖന്‍ ബാഗേല്‍ ഉള്‍പ്പെടെയുള്ളവര്‍ സംസാരിച്ചു.

1980ല്‍ 23,140 കോടി മുടക്കു മുതലില്‍ ഛത്തീസ്ഗഢിലെ ബസ്തര്‍ ജില്ലയില്‍ എന്‍എംഡിസി സ്ഥാപിച്ച നഗര്‍നാര്‍ സ്റ്റീല്‍ പ്ലാന്റില്‍ പ്രതി വര്‍ഷം മൂന്ന് മില്യണ്‍ ടണ്‍ ഉല്പാദനമാണ് നടക്കുന്നത്. എംഎന്‍ഡിസി നിക്ഷേപിച്ച 17,186 കോടിയില്‍ 16,662 കോടിയും തനത് ഫണ്ടാണ്. ബാക്കി 524 കോടി ബോണ്ട് മാര്‍ക്കറ്റുകളില്‍ നിന്നാണ് കണ്ടെത്തിയത്.

കേന്ദ്ര സ്റ്റീല്‍ മന്ത്രാലയത്തിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ എന്‍എംഡിസിക്ക് കമ്പനിയില്‍ 69.95 ശതമാനം ഓഹരിയാണ് ഉള്ളത്. എന്‍എംഡിസിയില്‍ നിന്ന് നഗര്‍നാര്‍ സ്റ്റീല്‍ പ്ലാന്റിനെ വേര്‍പ്പെടുത്താനുള്ള നീക്കത്തിനെതിരെ നേരത്തെ തന്നെ വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു വന്നിട്ടുണ്ട്. സ്വകാര്യവല്‍ക്കരണം ആദിവാസി മേഖലയായ ബസ്തറിലെ യുവാക്കളുടെ തൊഴിലിനെ ബാധിക്കുമെന്നും തീരുമാനം പുനപരിശോധിക്കണമെന്നും എഐടിയുസി ആവശ്യപ്പെട്ടു.

ENGLISH SUMMARY:Privatization of Nagar­nar Steel Plant: Work­ers’ strike will continue
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.