31 March 2025, Monday
KSFE Galaxy Chits Banner 2

Related news

March 28, 2025
February 8, 2025
January 24, 2025
January 11, 2025
January 5, 2025
December 17, 2024
November 30, 2024
November 23, 2024
November 12, 2024
November 8, 2024

കേരളത്തിലെ പഞ്ചായത്തുകളുടെ പ്രവര്‍ത്തന രീതിയില്‍ അഭിമാനമുണ്ടെന്ന് പ്രിയങ്ക ഗാന്ധി

Janayugom Webdesk
കല്‍പ്പറ്റ
March 28, 2025 1:22 pm

സംസ്ഥാനത്തെ പഞ്ചായത്തുകളുടെ പ്രവര്‍ത്തന രീതിയില്‍ അഭിമാനമുണ്ടെന്നും, കഴിഞ്ഞ വര്‍ഷം വയനാട്ടിലുണ്ടായ ഉരുള്‍പൊട്ടലിന് ശേഷം അവ എത്രത്തോളം കാര്യക്ഷമമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് നേരിട്ട് കണ്ടെന്നും വായനാട് എംപിയും, എഐസിസി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി പറഞു. ഏത് രാഷ്ട്രീയ പാര്‍ട്ടി എന്നത് പ്രശ്‌നമേ ആയിരുന്നില്ല. ഉറ്റവരെ നഷ്ടപ്പെട്ടവരേയും വീടില്ലാതായവരേയും ഉപജീവനത്തിന് മാര്‍ഗമില്ലാതായവരേയുമെല്ലാം സഹായിക്കുന്നതില്‍ ഓരോ വ്യക്തിയും പങ്കുകൊണ്ടെന്നും പ്രിയങ്ക പറഞ്ഞു. 

വേദനയ്ക്കും കഷ്ടപ്പാടിനും ഇടയില്‍ പഞ്ചായത്ത് അംഗങ്ങള്‍ പ്രവര്‍ത്തിക്കുന്ന രീതിയും അവരുടെ കാര്യക്ഷമതയും സമര്‍പ്പണവും എല്ലാം താന്‍ കണ്ടതാണ്. രാജ്യത്തെഎല്ലാ ഗ്രാമങ്ങളിലും ജനാധിപത്യം എത്തിച്ചേരുന്നുവെന്ന് ഉറപ്പാക്കാന്‍ മഹാത്മാഗാന്ധിയുടെ സ്വപ്‌നം സാക്ഷാത്കരിക്കുന്നതിനാണ് 1980 കളില്‍ രാജീവ് ഗാന്ധി പഞ്ചായത്തീ രാജ് കൊണ്ടു വന്നത് പ്രിയങ്ക പറഞ്ഞു. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനാണ് പ്രിയങ്ക മണ്ഡലത്തിലെത്തിയത്. ആസ്പിരേഷണല്‍ ഡിസ്ട്രിക്റ്റ് പ്രോഗ്രാമിന്റെ ഭാഗമായി നിരവധി പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അവര്‍.

സ്മാര്‍ട്ട് അംഗനവാടി, അതിരാട്ടുകുന്ന് ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി, ഇരിതിലോട്ടുകുന്നു ചെക്ക് ഡാം എന്നിവ പദ്ധതികളില്‍ ഉള്‍പ്പെടുന്നു.രണ്ടാമത്, പഞ്ചായത്ത് അംഗങ്ങളുടെ പ്രവര്‍ത്തനം നേരിട്ട് കണ്ടത് വയനാട് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിനിടെയാണെന്നും പ്രിയങ്ക പറഞ്ഞു. ആശവര്‍ക്കര്‍മാരുടേയും അങ്കണവാടി ജീവനക്കാരുടേയും പ്രശ്‌നങ്ങള്‍ തനിക്ക് അറിയാമെന്നും അവര്‍ക്ക് അര്‍ഹമായ വേതനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ എല്ലാ എംപിമാരും കൂട്ടായി ശ്രമിക്കുന്നുണ്ടെന്നും പ്രിയങ്ക വ്യക്തമാക്കി. തൊഴിലുറപ്പ് തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍, വേതനം അനുവദിക്കുന്നതിലെ കാലതാമസം എന്നിവ പാര്‍ലമെന്റില്‍ എംപിമാര്‍ ഉന്നയിച്ചിരുന്നു. പ്രദേശത്തെ നെല്‍കര്‍ഷകര്‍ക്ക് ശരിയായ ജലസേചന സൗകര്യങ്ങള്‍ ഉറപ്പാക്കുമെന്നും അവര്‍ പറഞ്ഞു. 

TOP NEWS

March 31, 2025
March 31, 2025
March 31, 2025
March 30, 2025
March 30, 2025
March 30, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.