19 March 2025, Wednesday
KSFE Galaxy Chits Banner 2

Related news

February 8, 2025
January 24, 2025
January 11, 2025
January 5, 2025
December 17, 2024
November 30, 2024
November 23, 2024
November 12, 2024
November 8, 2024
November 8, 2024

മധ്യപ്രദേശിലെ വോട്ടര്‍മാര്‍ ഹനുമാന്‍മാരാകണമെന്ന് പ്രിയങ്ക ഗാന്ധി

Janayugom Webdesk
ന്യൂഡല്‍ഹി
November 9, 2023 11:18 am

ബിജെപിയെ മധ്യപ്രദേശില്‍ അധികാരത്തില്‍ നിന്നും മറ്റി കോണ്‍ഗ്രസിനു അധികാരത്തിലെത്താന്‍ വോട്ടര്‍മാര്‍ ഹനുമാനായി മാറണമെന്ന് തെരഞ്ഞെടുപ്പ് റാലിയില്‍ പ്രിയങ്ക ഗാന്ധി അഭിപ്രായപ്പെട്ടു. രാവണന്‍ ശ്രീരാമനേയും ലക്ഷ്മണനേയും കബളിപ്പിച്ചതുപോലെ മധ്യപ്രദേശിലെ ജനങ്ങളെ കബളിപ്പിക്കാന്‍ ചില തട്ടിപ്പുകാര്‍ ശ്രമിക്കുന്നുണ്ട്. മധ്യപ്രദേശിനെ അഴിമതിയിലേക്ക് എത്തിച്ചവരുടെ ഈ വഞ്ചന തിരച്ചറിയാന്‍ എല്ലാവരും ഹനുമാനായി മാറണമെന്നും പ്രിയങ്ക അഭിപ്രായപ്പെട്ടു .

തെരഞ്ഞെടുപ്പ്‌ തിരക്കുകൾക്കിടയിലും കേദാർനാഥിൽ മൂന്നുദിവസത്തെ ക്ഷേത്രദർശനത്തിനായി പോയ രാഹുൽ ഗാന്ധി മടങ്ങിയെത്തി. ക്ഷേത്രത്തിൽ രുദ്രാഭിഷേക പൂജ നടത്തിയശേഷമായിരുന്നു മടക്കം. കോൺഗ്രസിന്റെ പ്രചാരണ പരിപാടികൾ ഉപേക്ഷിച്ചാണ്‌ രാഹുൽ കേദാർനാഥിലേക്ക്‌ പോയത്‌. രാഹുലും പിതൃസഹോദര പുത്രൻ വരുൺ ഗാന്ധിയും കേദാർനാഥിൽ കണ്ടുമുട്ടി.

ബിജെപി നേതാവും ലോക്‌സഭാംഗവുമായ വരുൺ ബിജെപി നേതൃത്വവുമായി അകൽച്ചയിലാണ്‌. മോഡി സർക്കാരിന്റെ കാർഷിക ബില്ലുകളെ ഉള്‍പ്പെടെ വരുണ്‍ ഗാന്ധി നേരത്തെ തന്നെ വിമർശിച്ചിരുന്നു.

Eng­lish Summary:
Priyan­ka Gand­hi wants Mad­hya Pradesh vot­ers to become Hanumans

You may also like this video:

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.