3 March 2026, Tuesday

Related news

March 2, 2026
February 26, 2026
February 25, 2026
February 22, 2026
February 21, 2026
February 19, 2026
February 16, 2026
February 13, 2026
February 12, 2026
February 11, 2026

കേരളത്തിൽ ഇടതുപക്ഷ അനുകൂല കാറ്റ്: ബിനോയ് വിശ്വം

Janayugom Webdesk
കൊല്ലം
February 11, 2026 8:23 pm

കേരളത്തിൽ ഇടതുപക്ഷ അനുകൂല കാറ്റാണ് ഉള്ളതെന്നും ഓരോ ദിവസം കഴിയുത്തോറും അത് കൊടുങ്കാറ്റായി മാറുകയാണെന്നും സിപിഐ സംസ്ഥാന സെക്രട്ടറിയും തെക്കന്‍ കേരള വികസന മുന്നേറ്റ ജാഥയുടെ ക്യാപ്റ്റനുമായ ബിനോയ് വിശ്വം പറഞ്ഞു. ജാഥ എത്തിച്ചേര്‍ന്ന ഇടങ്ങളിലെല്ലാം ജനങ്ങള്‍ നല്‍കിയ ആവേശോജ്വലമായ സ്വീകരണം അതാണ് തെളിയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കൊല്ലം ജില്ലയിലെ മൂന്നാം ദിവസത്തെ പര്യടനത്തിന് മുന്നോടിയായി പൗരപ്രമുഖരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടതുപക്ഷത്തിന്റെ മുന്നേറ്റം കണ്ട് കോണ്‍ഗ്രസും ബിജെപിയും അങ്കലാപ്പിലായിരിക്കുകയാണ്. അതുകൊണ്ടു തന്നെ അവര്‍ നുണപ്രചരണങ്ങളുമായി രംഗത്തുവരുന്നു. രാഷ്ട്രീയം പറയാൻ അവർ ഭയപ്പെടുന്നു. ജനങ്ങളോട് ഇടതുപക്ഷം കാണിച്ച പ്രതിബദ്ധതയാണ്, വാക്കുപാലിക്കാൻ കാണിച്ച ആത്മാർത്ഥതയാണ് സര്‍ക്കാരിന് സ്വീകാര്യത വര്‍ധിക്കാന്‍ കാരണമെന്ന് ബിനോയ് വിശ്വം പറഞ്ഞു. കട്ടിളപ്പാളി, വാതിൽപ്പാളി, വാജിവാഹനം, കൊടിമരം വരെ അന്വേഷണം എത്തി നില്‍ക്കുമ്പോണ്‍ ഓരോ ദിവസം കഴിയുത്തോറും യുഡിഎഫിനുള്ള കയര്‍ മുറുകിക്കൊണ്ടിരിക്കുകയാണ് എന്ന് ചോദ്യത്തിന് മറുപടിയായി ബാനോയ് വിശ്വം പറഞ്ഞു. 

ഇഎസ്ഐ മെഡിക്കല്‍ കോളജ് വിഷയത്തില്‍ എന്‍ കെ പ്രേമചന്ദ്രന്‍ എംപി രാഷ്ട്രീയ നാടകം കളിക്കുകയാണ്. കൊല്ലത്തോ കേരളത്തിലെവിടെയെങ്കിലുമോ മെഡിക്കൽ കോളജ് വരുന്നതിനെ എല്‍ഡിഎഫ് എതിര്‍ക്കില്ല. എന്നാല്‍ അതിന് ഭൗതിക സാഹചര്യം ഉണ്ടോ എന്ന് പരിശോധിക്കണം. എല്ലാം ശരിയായിക്കഴിഞ്ഞിരിക്കുന്നു എന്നും സംസ്ഥാന സര്‍ക്കാരിന്റെ എസന്‍ഷ്യാലിറ്റി സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതാണ് കാരണം എന്നും പറയുന്നതില്‍ അര്‍ത്ഥമില്ല. സര്‍ട്ടിഫിക്കറ്റ് ലഭിക്കണമെങ്കില്‍ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്ന കാര്യങ്ങള്‍ പാലിക്കപ്പെടണം. ഇതൊന്നും അറിയാത്ത ആളല്ല കൊല്ലത്തെ എംപി. ഇവരാരും എയിംസിനെപ്പറ്റി പറയുന്നില്ലല്ലോ? ഇവർക്കൊക്കെ പ്രധാനമന്ത്രിയുടെ ഓഫിസില്‍ വലിയ ബന്ധങ്ങൾ ഉള്ളതല്ലേ? മെഡിക്കല്‍ കോളജ് തുടങ്ങാനുള്ള ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കുകയല്ലേ ആദ്യം ചെയ്യേണ്ടതെന്നും ബിനോയ് വിശ്വം ചോദിച്ചു. എയിംസ് തൃശ്ശൂരിൽ വരുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി ഒരിക്കല്‍ പറഞ്ഞു. പിന്നെ പറഞ്ഞു ആലപ്പുഴയിൽ വരുമെന്ന്. തനിക്ക് അഭിനയിക്കാന്‍ മാത്രമല്ല ഹാസ്യാഭിനയം കൂടി അറിയാമെന്ന് ഓരോ ദിവസവും സുരേഷ് ഗോപി തെളിയിച്ചുകൊണ്ടിരിക്കുകയാണെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിച്ചുകൊണ്ട് ബിനോയ് വിശ്വം പറഞ്ഞു. 

Kerala State - Students Savings Scheme

TOP NEWS

March 3, 2026
March 3, 2026
March 3, 2026
March 3, 2026
March 3, 2026
March 3, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.