13 May 2024, Monday

താലിബാന്‍ അനുകൂല പോസ്റ്റ്: നി​രീ​ക്ഷ​ണം ശക്തമാക്കി

Janayugom Webdesk
കോ​ഴി​ക്കോ​ട്
August 29, 2021 12:12 pm

സമൂഹ മാധ്യമങ്ങളില്‍ താ​ലി​ബാ​ൻ അ​നു​കൂ​ല പോസ്റ്റുകളിടുന്നവരെ ക​ണ്ടെ​ത്താ​ൻ നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി കേ​ന്ദ്ര-​സം​സ്ഥാ​ന അന്വേഷണ ഏ​ജ​ൻ​സി​ക​ൾ. സം​സ്ഥാ​ന​ത്ത് തീ​വ്ര​വാ​ദ സ്ലീ​പ്പ​ർ​സെ​ല്ലു​ക​ളു​ടെ സാ​ന്നി​ധ്യ​മു​ണ്ടെ​ന്ന മു​ൻ ഡി​ജി​പി​യു​ടെ വെ​ളി​പ്പെ​ടു​ത്തലിന്റെ ​പശ്ചാത്തലത്തിലാണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ​ങ്കു​വ​യ്ക്കു​ന്ന അ​ഫ്ഗാ​നി​സ്ഥാ​ൻ, താ​ലി​ബാ​ൻ പോ​സ്റ്റു​ക​ളി​ൽ പ​രാ​മ​ർ​ശി​ക്കു​ന്ന ക​മ​ന്റുക​ളും മ​റ്റും വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര-​സം​സ്ഥാ​ന ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​ങ്ങ​ൾ​ക്ക് നി​ർ​ദ്ദേശം ല​ഭി​ച്ചത്. ഏ​തെ​ങ്കി​ലും വ്യ​ക്തി​ക​ൾ താ​ലി​ബാ​നെ പി​ന്തു​ണ​ച്ച് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലോ മ​റ്റു പൊ​തു​വേ​ദി​ക​ളി​ലോ പ​രാ​മ​ർ​ശം ന​ട​ത്തി​യാ​ൽ അ​ക്കാ​ര്യം വി​ശ​ദ​മാ​യി റി​പ്പോ​ർ​ട്ട് ചെ​യ്യാ​നും നിർദ്ദേശമുണ്ട്.

എം കെ മുനീര്‍ എം​എ​ൽ​എ​യ്ക്ക് താ​ലി​ബാ​ൻ അ​നു​കൂ​ലി​ക​ളു​ടെ പേ​രി​ൽ വ​ന്ന ഭീ​ഷ​ണി​ക്ക​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ടും താ​ലി​ബാ​ൻ അ​നു​കൂ​ലി​ക​ളാ​ണോ​യെ​ന്ന് വിശദമായി അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണ്. ക​ത്തി​ൽ പ​രാ​മ​ർ​ശി​ക്കു​ന്ന കാ​ര്യ​ങ്ങ​ൾ ഗൗ​ര​വ​മു​ള്ള​താ​ണെ​ന്ന​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ കോ​ട​തി അ​നു​മ​തി​യോ​ടെ കോഴിക്കോട് ന​ട​ക്കാ​വ് പൊലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. എ​സ്​ഐ കൈ​ലാ​സ് നാ​ഥി​നാ​ണ് അ​ന്വേ​ഷ​ണ ചു​മ​ത​ല. സം​ഭ​വ​ത്തെ കു​റി​ച്ച് ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം നേ​ര​ത്തെ ത​ന്നെ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​രു​ന്നു. എം​എ​ൽ​എ​യ്ക്ക് അ​യ​ച്ച ഭീ​ഷ​ണി​ക്ക​ത്തി​ന് പി​ന്നി​ൽ അ​ഭ്യ​സ്ത​വി​ദ്യ​രാ​വാ​മെ​ന്നാ​ണ് പൊലീ​സ് സം​ശ​യി​ക്കു​ന്ന​ത്. ക​ത്തി​ൽ പ​രാ​മ​ർ​ശി​ച്ചി​രി​ക്കു​ന്ന വ​രി​ക​ളും മ​റ്റും ഇ​തി​ലേ​ക്കാ​ണ് വി​ര​ൽ ചൂ​ണ്ടു​ന്ന​ത്. പോ​സ്റ്റ് എ​ത്ര​യും വേ​ഗം പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും ജോ​സ​ഫ് മാ​ഷാ​വാ​ൻ ശ്ര​മി​ക്ക​രു​തെ​​ന്നു​മാ​ണ് ക​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. താ​ലി​ബാ​നെ പി​ന്തു​ണ​ച്ച് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പോ​സ്റ്റി​ട്ട​തി​ന് മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തു​ക​യും ചെയ്തിട്ടുണ്ട്.

Eng­lish sum­ma­ry; Pro-Tal­iban post: Invi­ta­tions intensified

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.