22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 13, 2024
November 12, 2024
September 24, 2024
September 16, 2024
September 8, 2024
August 23, 2024
July 14, 2024
July 9, 2024
June 7, 2024
May 31, 2024

ഭാര്യയെ കാർ ഇടിച്ച് കൊ ലപ്പെടുത്താൻ ശ്രമിച്ച നിർമാതാവ് കമൽ കിഷോർ മിശ്ര അറസ്റ്റിൽ

Janayugom Webdesk
മുംബൈ
October 28, 2022 11:10 am

ഭാര്യയെ കാർ ഇടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സിനിമ നിർമാതാവ് കമൽ കിഷോർ മിശ്ര അറസ്റ്റിൽ. വ്യാഴാഴ്ച രാത്രി മുംബൈയിൽ വെച്ചാണ് കമൽ കിഷോറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഭാര്യയുടെ പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

ഒക്‌ടോബർ 19ന് അന്ധേരിയിലെ ഒരു പാർക്കിങ് ഏരിയയിൽ വെച്ച് കാറിൽ മറ്റൊരു സ്ത്രീക്കൊപ്പം കമൽ കുമാറിനെ ഭാര്യ കണ്ടെത്തി. കാറിൽ കടന്ന് കളയാൻ ശ്രമിക്കുന്നതിനിടെയാണ് കമൽ കിഷോർ ഭാര്യയെ കാറിടിച്ച് പരിക്കേൽപ്പിച്ചത്.ഇവരുടെ കാലിനും കൈക്കും തലക്കും പരിക്കേറ്റതായി പൊലീസ് പറഞ്ഞു. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. കമൽ കിഷോർ മിശ്രയ്ക്കെതിരെ വധശ്രമത്തിന് കേസ് എടുത്തതായും പൊലീസ് അറിയിച്ചു.

Eng­lish Summary:Producer Kamal Kishore Mishra, who tried to kill his wife by hit­ting her with a car
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.