24 December 2024, Tuesday
KSFE Galaxy Chits Banner 2

നെടുങ്കണ്ടം ജി സിനിമാക്‌സില്‍ പ്രെജക്ടറാണ് താരം

സുനില്‍ കെ കുമാരന്‍
നെടുങ്കണ്ടം
November 8, 2021 10:32 am

നെടുങ്കണ്ടം ജീ സിനിമാക്‌സില്‍ ആദ്യ പ്രെജക്ടറാണ് താരം. പുതിയ സങ്കേതിക വിദ്യയില്‍ പഴയ ജിന തിയറ്റര്‍ ജി സിനിമാക്‌സ് ആയതോടെ ആദ്യ പ്രെജക്ടര്‍ ജനങ്ങള്‍ക്ക് അടുത്ത് കാണുവാനുള്ള സൗകര്യം തീയറ്റര്‍ ഉടമ ഒരുക്കി. ടിക്കറ്റ് കൗണ്ടറിനോട് ചേര്‍ന്ന് സ്ഥാപിച്ചിരിക്കുന്ന ഫീലും പ്രെജക്ടറിന്റെ ഒപ്പം നിന്ന് ഫോട്ടോ എടുക്കുവാന്‍ എത്തുന്നവര്‍ ആളുകളാണ്. 

1983-ാലണ് ജീന തീയറ്റര്‍ നെടുങ്കണ്ട്ത്ത് ആരംഭിച്ചത്. അന്ന് പടം ഓടിച്ചിരുന്ന 35 എം.എം പൊജക്ടര്‍ കൊണ്ടാണ്. അന്ന് ഏറ്റവും വില കൊടുത്ത് വാങ്ങിയ മുന്തിയ ഇനം പ്രെജക്ടര്‍ പിന്നീട് സാങ്കേതിക വിദ്യയിലും തീയറ്ററിന്റെ രൂപത്തിലും ഭാവത്തിലും മാറ്റം വന്നതോടെ പുറത്തായി. പഴയ 35 എം.എം പ്രെജക്ടറിന്റെ സ്ഥാനത്ത് ഇപ്പോള്‍ സോണിയുടെ പ്രജക്ടറിലാണ് മൂന്ന് തീയറ്ററുകള്‍ 4 കെ. സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്നത്. ജിന തീയറ്റര്‍ 2015 ‑വരെ പ്രവര്‍ത്തിക്കുന്ന കാലംവരെ ഈ പ്രജക്ടര്‍ ഉപയോഗിച്ചാണ് പ്രവര്‍ത്തിപ്പിച്ചിരുന്നത്.

തുടര്‍ന്ന് 2018 ജി-സിനിമാക്‌സ് ആരംഭിച്ചതോടെയാണ് പഴത തീയറ്ററിന്റെ ഓര്‍മ്മക്കായി പുതിയ തീയറ്ററിന്റെ പൂമുഖത്ത് തന്നെ പ്രതിക്ഷച്ചതെന്ന് തീയറ്റര്‍ ആരംഭിച്ച കാലം മുതല്‍ പ്രവര്‍ത്തിക്കുന്ന ഇപ്പോഴത്തെ മനേജര്‍ കെ.എസ് മുരളിധരന്‍ പറയുന്നു. പ്രതാപം മങ്ങിയെങ്കിലും തലയെടുപ്പേടൊയാണ് ജീ സിനിമാക്‌സിന്റെ പൂമുഖത്ത് തന്നെയുണ്ട് പഴയ 35എം.എം പ്രൊജക്ടര്‍.

ENGLISH SUMMARY:projector in Nedumkan­dam G Cinemax
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.