
സോഷ്യൽ മീഡിയയിൽ ‘ബേബി റൈഡർ’ എന്ന പേരിൽ പ്രശസ്തയായ ഇറാനിയൻ ബൈക്കർ ഇൻഫ്ലുവൻസർ ഡയാന ബഹാദോരി (19) സുരക്ഷാ സേനയുടെ വെടിയേറ്റു മരിച്ചു. സൂപ്പർ ബൈക്കുകളോടുള്ള താല്പര്യത്തിലൂടെ ഇൻസ്റ്റഗ്രാമിൽ 1.44 ലക്ഷത്തിലധികം ഫോളോവേഴ്സിനെ നേടിയെടുത്ത ഡയാനയെ ജനുവരി ഒൻപതിനാണ് ഗോർഗൻ നഗരത്തിൽ സുരക്ഷാ സേന വെടിവെച്ചു കൊന്നതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
പ്രതിഷേധക്കാർക്കെതിരെ സർക്കാർ നടത്തുന്ന അടിച്ചമർത്തലുകൾക്കിടയിലാണ് ഡയാന കൊല്ലപ്പെട്ടതെന്ന് പറയപ്പെടുന്നു. എന്നാൽ, ഡയാനയുടെ മരണം അപകടത്തിലാണെന്ന് വരുത്തിത്തീർക്കാൻ സർക്കാർ കുടുംബത്തിനുമേൽ കടുത്ത സമ്മർദ്ദം ചെലുത്തുന്നതായാണ് വിവരം. മരണകാരണം അപകടമാണെന്നും കിംവദന്തികൾ പ്രചരിപ്പിക്കരുതെന്നും ഡയാനയുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിൽ കുറിച്ചിട്ടുണ്ടെങ്കിലും, ഇത് സുരക്ഷാ ഏജൻസികളുടെ ഭീഷണിയെത്തുടർന്ന് കുടുംബം നൽകിയ കുറിപ്പാണെന്ന് സൂചനയുണ്ട്. ജനുവരി 11നാണ് കുടുംബം ഡയാനയുടെ മൃതദേഹം തിരിച്ചറിഞ്ഞത്. തുടർന്ന് മൃതദേഹം അതീവ രഹസ്യമായി മറവു ചെയ്തതായാണ് റിപ്പോർട്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.