
വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചു. മലയാളി ക്രിക്കറ്റ് കോച്ചിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് പൊലീസ്. ബംഗളൂരു ഗോട്ടിഗെരെയിലെ സ്വകാര്യ സ്കൂളിലെ കോച്ചായ അഭയ് മാത്യുവിനെതിരെയാണ് (40) കൊനേനകുണ്ഡെ പൊലീസ് കേസെടുത്തത്. പരിശീലനം നല്‍കുന്ന വിദ്യാര്‍ത്ഥിയുടെ അമ്മയാണ് പരാതി നല്‍കിയത്. മകളുടെ കോച്ചായ ഇയാള്‍ നാല് വർഷം മുൻപ് വിവാഹ മോചനം സംബന്ധിച്ച് സഹായം വാഗ്ദാനം ചെയ്താണ് സൗഹൃദത്തിലായതെന്ന് യുവതി പറഞ്ഞു. തുടർന്ന് വിവാഹം കഴിക്കാമെന്ന വ്യാജേന രണ്ട് വർഷം മുൻപ് വാടകവീടെടുത്ത് ഒപ്പം താമസിപ്പിക്കുകയും ചെയ്തു.
എന്നാൽ വിവാഹം രജിസ്റ്റർ ചെയ്യുന്ന കാര്യം ആവശ്യപ്പെട്ടതോടെ ഭീഷണിപ്പെടുത്തി പ്രതി കടന്നുകളഞ്ഞുവെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. സ്വകാര്യ രംഗങ്ങൾ അഭയ് ഫോണിൽ ചിത്രീകരിച്ചെന്നും യുവതി പറഞ്ഞു. എന്നാൽ വസ്തുതർക്കവുമായി ബന്ധപ്പെട്ടാണ് താൻ കേരളത്തിലേക്ക് പോയതെന്നാണ് അഭയ്‌യുടേതായി പൊലീസിന് ലഭിച്ച വീഡിയോയിൽ അവകാശപ്പെടുന്നത്. യുവതിയെ വിവാഹം കഴിക്കുമെന്നും ചതിച്ചിട്ടില്ലെന്നും തിരിച്ചെത്തി ഒപ്പം ജീവിക്കുമെന്നും അഭയ് വീഡിയോയിൽ പറയുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.