22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 15, 2024
December 9, 2024
December 4, 2024
November 28, 2024
November 27, 2024
November 26, 2024
November 20, 2024
November 20, 2024
November 13, 2024
November 11, 2024

പ്രവാചക നിന്ദ; ഡൽഹി ജുമാ മസ്‍ജിദിലും യുപിയിലും വൻ പ്രതിഷേധം

Janayugom Webdesk
June 10, 2022 2:47 pm

മതവിദ്വേഷം ഉയർത്തുന്ന തരത്തില്‍ പ്രവാചക നിന്ദ നടത്തിയ ബിജെപി നേതാവ് നൂപുർ ശർമ, നവീൻ കുമാർ ജിൻഡാൽ എന്നിവർക്കെതിരെ ഡൽഹിയിലും യുപിയിലെ സഹറാൻപുരിലും വൻ പ്രതിഷേധം. വിവാദത്തിൽ നേതാക്കളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഡൽഹി ജുമാ മസ്ജിദിന് സമീപമാണ് പ്രതിഷേധം നടക്കുന്നത്.

അതേസമയം പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടില്ലെന്ന് മസ്ജിദ് ഇമാം അറിയിച്ചു. ‘ആരാണു പ്രതിഷേധിക്കുന്നതെന്ന് ഞങ്ങൾക്ക് അറിയില്ല. അവർ എഐഎംഐഎമ്മിന്റെ ആളുകളാവാം. അവർക്കു പ്രതിഷേധിക്കണമെങ്കിൽ ആകാം, പക്ഷേ ഞങ്ങൾ പിന്തുണയ്ക്കില്ല’– ഇമാം ദേശീയ വാർത്ത ഏജൻസിയായോട് പറഞ്ഞു.

അതേസമയം സാഹചര്യം നിയന്ത്രണ വിധേയമാണെന്നും ആളുകളെ ഒഴിപ്പിക്കുകയാണെന്നും ഡൽഹി പൊലീസ് അറിയിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് നൂപുർ ശർമയെ ബിജെപിയിൽനിന്നു നേരത്തേ സസ്പെൻഡ് ചെയ്തിരുന്നു. നൂപുർ ശർമ, നവീൻ കുമാർ ജിൻഡൽ, എഐഎംഐഎം തലവൻ അസദുദ്ദീൻ ഉവൈസി, മാധ്യമപ്രവർത്തക സബാ നഖ്വി, വിവാദ സന്യാസി യതി നരസിംഹാനന്ദ് തുടങ്ങി 32 പേർക്കെതിരെ ഡൽഹി പൊലീസ് കേസ് റജിസ്റ്റർ ചെയ്തു.

രണ്ട് എഫ്ഐആറുകളാണ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. ഒന്നിൽ നൂപുർ ശർമയെ മാത്രമാണു പ്രതി ചേർത്തിരിക്കുന്നത്. രണ്ടാമത്തെ എഫ്ഐആറിലാണ് മറ്റു 31 പേർ.

Eng­lish summary;Prophet ref­er­ence; Mas­sive protests in Del­hi’s Juma Masjid and in UP

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.