ഷാർജ യുവകലാസാഹിതി വാർഷിക സമ്മേളനം April‑6 നു ഇന്ത്യൻ അസോസിയേഷൻ ഹാളിൽ എ ഐ വൈ എഫ് സംസ്ഥാന ജോയിൻ്റ് സെക്രട്ടറി അഡ്വക്കേറ്റ് K K സമദ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി അഭിലാഷ് ശ്രീകണ്ഠാപുരം പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. കേന്ദ്ര കമ്മറ്റി നേതാക്കളായ പ്രശാന്ത് ആലപ്പുഴ, വിൽസൻ തോമസ്, സ്വഭാഷ് ദാസ്, ബിജു ശങ്കർ, അജി കണ്ണൂർ, അനീഷ് നിലമേൽ, നമിത സുബീർ, സർഗാറോയ് എന്നിവർ സംസാരിച്ചു.
എഴുതാനും പറയാനും ആവിഷ്ക്കരിക്കാനും ചിന്തിക്കാൻ വരെയുള്ള അവകാശങ്ങൾക്കു മേലുള്ള കടന്നുകയറ്റത്തെ ശക്തമായി എതിർക്കുന്നതടക്കം മൂന്ന് പ്രമേയങ്ങൾ സമ്മേളനം അംഗീകരിച്ചു. സമ്മേളനത്തോടനുബന്ധിച്ച് നവകേരളം ദിശകൾ ദൗത്യങ്ങൾ എന്ന വിഷയത്തിൽ സംവാദവും സംഘടിപ്പിച്ചു.ഷാർജയിലെ വിവിധ സംഘടന പ്രതിനിധികളായ അഡ്വ. Y. A. റഹീം (ഇൻകാസ്), മോഹനൻ (മാസ്സ് ഷാർജ). മുജീബ് (കെ എം സി സി), താഹിർ അലി ( ഐ എം സി സി), ഡയസ് ഇഡിക്കുള ( പ്രവാസി കേരള കോൺഗ്രസ് ) MCA നാസർ ( മീഡിയവൺ) എന്നിവർ പങ്കെടുത്തു.അഡ്വ. കെ. കെ സമദ് വിഷയം അവതരിപ്പിച്ചു.പ്രശാന്ത് ആലപ്പുഴ മോഡറേറ്റർ ആയിരുന്നു
പുതിയ ഭാരവാഹികളായി അഡ്വ. സ്മിനു സുരേന്ദ്രൻ (പ്രസിഡന്റ് ), സന്ദീപ് പി കെ, മിനി സുഭാഷ് ( വൈസ്. പ്രസിഡന്റുമാർ )പത്മ കുമാർ ( സെക്രട്ടറി), ജിനു ശ്യാം, ജേക്കബ് ചാക്കോ ( ജോയിന്റ് സെക്രട്ടറിമാർ )രഞ്ജിത്ത് സൈമൺ ( ട്രഷറർ ), നവാസ്. K.M( ജോയിന്റ് ട്രഷറർ) എന്നിവരെയും 41 അംഗ എക്സിക്യൂട്ടീവിനെയും സമ്മേളനം തിരഞ്ഞെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.