27 December 2024, Friday
KSFE Galaxy Chits Banner 2

വ്യാപാര സ്ഥാപനം അടിച്ചുതകർത്തതിൽ പ്രതിഷേധം

Janayugom Webdesk
കൊല്ലം
April 17, 2022 8:53 pm

ഭൂഉടമയും ഗുണ്ടാസംഘവും ചേർന്ന് കരുനാഗപ്പള്ളി പുള്ളിമാൻ ജംഗ്ഷനിൽ സ്ഥിതി ചെയ്യുന്ന രശ്മി ഹാപ്പി ഹോം അപ്ലയൻസ് അടിച്ചു തകർത്തതിൽ പ്രതിഷേധിച്ച് യുണൈറ്റഡ് മർച്ചന്റ്സ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധയോഗം നടത്തി. മുനിസിപ്പൽ ചെയർമാൻ കോട്ടയിൽ രാജു പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തു. യുഎംസി ജില്ലാ വൈസ്ചെയർമാൻ ഡി മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി നിജാംബഷി മുഖ്യപ്രഭാഷണം നടത്തി. ഷിഹാൻബഷി, നുജൂം കിച്ചൻഗാലക്സി, വ്യാപാരി വ്യവസായി സംഘം പ്രസിഡന്റ് എ എ കരിം, നഗരസഭ കൗൺസിലര്‍ റെജി ഫോട്ടോപാർക്ക്, എസ് വിജയൻ, എ അജയകുമാർ, എം സിദ്ദിക്ക്, അസീബ് എന്നിവർ സംസാരിച്ചു. ജനറൽ കൺവീനർ ആസ്റ്റിൻബെന്നൻ സ്വാഗതവും ജില്ലാ കോ-ഓർഡിനേറ്റർ എസ് രാജു നന്ദിയും പറഞ്ഞു.

TOP NEWS

December 27, 2024
December 27, 2024
December 27, 2024
December 27, 2024
December 27, 2024
December 27, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.