എന്‍ഡോസള്‍ഫാന്‍ ദുരിതമേഖലയില്‍ മരിച്ച ഒന്നരവയസുകാരിയുടെ മൃതദേഹവുമായി സമരസമിതിയുടെ പ്രതിഷേധം. മൊഗേര്‍ എന്ന ആദിവാസി കോളനിയില്‍ കഴിഞ്ഞ ദിവസം മരിച്ച മോഹനന്—ഉഷ ദമ്പതികളുടെ കുഞ്ഞായ ഹര്‍ഷിതയുടെ മൃതദേഹമാണ് കാസര്‍കോഡ് പുതിയ ബസ്റ്റാന്‍ഡിന് സമീപത്തുള്ള സമരപ്പന്തലില്‍ എത്തിച്ചത്.
കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ കണ്ടെത്തുന്നതിന് പ്രദേശത്ത് ക്യാമ്പ് നടത്തിയിട്ടില്ല. മരിച്ച ഒന്നരവയസുകാരി എന്‍ഡോസള്‍ഫാന്‍ ബാധിതയാണെന്നതിന് സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ചികിത്സയില്‍ അടക്കം വീഴ്ച്ചയുണ്ടായെന്നാണ് സമരസമിതിയുടെ ആരോപണം.ഹര്‍ഷിതക്ക് മതിയായ ചികിത്സ കിട്ടിയില്ലെന്നും ഇനി ഇങ്ങനെയുള്ള സംഭവങ്ങള്‍ ഇല്ലാതിരിക്കാന്‍ കാസര്‍ഗോഡിന് എയിംസ് വേണമെന്നുമാണ് സമരക്കാരുടെ ആവശ്യം.
English Summery : Protest against the dead body of a one-year-old girl
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.