23 December 2024, Monday
KSFE Galaxy Chits Banner 2

Related news

January 31, 2024
December 19, 2023
November 7, 2023
October 31, 2023
October 13, 2023
August 1, 2023
July 18, 2023
July 12, 2023
June 30, 2023
June 23, 2023

യുഎസ് പ്രതിനിധികള്‍ക്കെതിരെ ഇടതുപക്ഷ പ്രതിഷേധം

Janayugom Webdesk
ന്യൂഡല്‍ഹി
November 7, 2023 7:55 am

യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനും ഇന്ത്യയിലെത്തുന്ന ഇന്ന് മുതൽ 10വരെ രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കുവാൻ ഇടതുപാർട്ടികൾ തീരുമാനിച്ചു. പലസ്തീനിലെ കൂട്ടക്കൊലയ്ക്ക് സാമ്പത്തിക, സായുധ സഹായം നൽകുന്നത് യുഎസ് അവസാനിപ്പിക്കണമെന്നും അടിയന്തര വെടിനിർത്തൽ ഉറപ്പാക്കണമെന്നും പലസ്തീനിലെ കൂട്ടക്കുരുതി അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് സിപിഐ, സിപിഐ(എം), സിപിഐ(എംഎൽ), ഫോർവേഡ് ബ്ലോക്ക്, ആർഎസ്‌പി എന്നീ കക്ഷികൾ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്. ഉന്നതതല ചർച്ചയിൽ പങ്കെടുക്കുന്നതിനാണ് ബ്ലിങ്കനും ലോയ്ഡും ഇന്ത്യയിലെത്തുന്നത്.

പലസ്തീനികൾക്കെതിരായ യുഎസ്-ഇസ്രയേൽ വംശഹത്യയെ അംഗീകരിക്കുന്ന നിലപാട് അവസാനിപ്പിക്കാനും അടിയന്തര വെടിനിർത്തലിനുള്ള ആഗോള ആഹ്വാനത്തിൽ പങ്ക് ചേരാനും നരേന്ദ്ര മോഡി സർക്കാർ തയ്യാറാകണമെന്ന് സിപിഐ ജനറൽ സെക്രട്ടറി ഡി രാജ, സിപിഐ(എം) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ( എംഎൽ) ജനറൽ സെക്രട്ടറി ദീപാങ്കർ ഭട്ടാചാര്യ, ജി ദേവരാജൻ (ഫോർവേഡ് ബ്ലോക്ക്), മനോജ് ഭട്ടാചാര്യ (ആർഎസ്‌പി) എന്നിവർ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Eng­lish Sum­ma­ry: Protest against US representatives
You may also like this video

TOP NEWS

December 23, 2024
December 23, 2024
December 23, 2024
December 23, 2024
December 23, 2024
December 23, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.