28 April 2024, Sunday

Related news

April 28, 2024
April 27, 2024
April 27, 2024
April 27, 2024
April 27, 2024
April 27, 2024
April 27, 2024
April 26, 2024
April 26, 2024
April 25, 2024

അവസരവാദവും അടങ്ങാത്ത അധികാരകൊതിയുമാണ് ബിജെപിയേയും, മോഡിയേയും നയിക്കുന്നതെന്ന് പ്രതിപക്ഷം

Janayugom Webdesk
ന്യൂഡല്‍ഹി
January 31, 2024 1:33 pm

സമ്പൂര്‍ണ ബജറ്റുമായി വീണ്ടും കാണാമെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോഡി. പിതനേഴാം ലോക്സഭയുടെ അവസാനസമ്മേളനം തുടങ്ങും മുമ്പാണ് അധികാരത്തില്‍ തിരിച്ചെത്തുമെന്ന ആത്മവിശ്വാസം.അവസരവാദവും അടങ്ങാത്ത അധികാരകൊതിയുമാണ് ബിജെപിയെ നയിക്കുന്നതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി 

തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെ അധികാരം നിലനിർത്തുമെന്ന പ്രതീതി ഉണ്ടാക്കാനുള്ള നീക്കമാണ് പ്രധാനമന്ത്രി ബജറ്റ് സമ്മേളതനത്തിന്റെ തുടക്കത്തിലും നോക്കുന്നത്.തന്റെ സർക്കാർ തന്നെ അടുത്ത ബജറ്റും അവതരിപ്പിക്കുമെന്ന വാക്കുകളിലൂടെ ഈ സന്ദേശം നല്‍കിയ മോഡി രാഷ്ട്രപതിയുടെ പ്രസംഗത്തിലും ഈ കാര്യം ഉൾപ്പെടുത്തി.

അടുത്ത അഞ്ച് കൊല്ലത്തേക്കുള്ള പദ്ധതികള്‍ തന്റെ സർക്കാർ തയ്യാറാക്കി കഴിഞ്ഞുവെന്ന പരാമർശം രാഷ്ട്രപതിയുടെ പ്രസംഗത്തിലും ഉണ്ടായിരുന്നു. അയോധ്യയിലെ പ്രാണപ്രതിഷ്ഠ മോഡിയെ മുൻനിർത്തിയുള്ള നീക്കങ്ങള്‍ക്ക് മുഖ്യ വിഷയമാക്കുന്നുവെന്ന സൂചനയും സമ്മേളനത്തിന്റെ ആദ്യ ദിനം ഭരണപക്ഷം നല്‍കി. ബഹളക്കാരെ ആരും ഓർക്കില്ല എന്ന് ചൂണ്ടിക്കാട്ടി മോഡി പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിക്കുകയും ചെയ്തു.

മണിപ്പൂരിലെ സംഭവവികാസങ്ങള്‍ എന്തുകൊണ്ട് രാഷ്ട്രപതി പരാമർശിച്ചില്ല എന്ന ചോദ്യമാണ് പ്രതിപക്ഷം ഉയർത്തിയത്. തൊഴിലില്ലായ്മ പരിഹരിച്ചുവെന്ന് രാഷ്ട്രപതി പരാമർശിച്ചപ്പോഴും പ്രതിപക്ഷ നിരയില്‍ നിന്ന് എതിർശബ്ദം ഉയ‍ർന്നു.

Eng­lish Summary:
The oppo­si­tion says that BJP and Modi are being led by oppor­tunism and unbri­dled lust for power

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.