24 June 2024, Monday

Related news

April 9, 2024
December 27, 2023
September 28, 2023
June 25, 2023
May 30, 2023
May 28, 2023
May 27, 2023
May 26, 2023
May 15, 2023
May 10, 2023

സമരപന്തലിലെത്തിയ പി ടി ഉഷയ്ക്കെതിരെ ഗുസ്തി താരങ്ങളുടെ പ്രതിഷേധം

Janayugom Webdesk
May 3, 2023 2:58 pm

സമരം ചെയ്യുന്ന ഗുസ്തി താരങ്ങളുമായി കൂടിക്കാഴ്ചയ്ക്കെത്തിയ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് പി ടി ഉഷയ്‌ക്കെതിരെ ജന്ദര്‍മന്ദറില്‍ പ്രതിഷേധം. പ്രതിഷേധിച്ചവരിലൊരാള്‍ ഉഷയുടെ വാഹനം തടഞ്ഞു. സുരക്ഷാ ഉദ്യോഗസ്ഥര്‍ പ്രതിഷേധിച്ചയാളെ പിടിച്ചുമാറ്റുകയായിരുന്നു.

ബിജെപി എംപിയും ദേശീയ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനുമായ ബ്രിജ് ഭൂഷണ്‍ സിങ്ങിനെതിരെ ലൈഗിംകാരോപണമുയർത്തി പ്രതിഷേധിച്ചിരുന്ന ഗുസ്തി താരങ്ങളെ പി ടി ഉഷ വിമര്‍ശിച്ചിരുന്നു. ഇതേത്തുടർന്നാണ് ഉഷയ്ക്കെതിരെ പ്രതിഷേധമുയർന്നത്. ദേശീയ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണ്‍ സിങിന്റെ രാജിയും അറസ്റ്റും ആവശ്യപ്പെട്ടാണ് ഗുസ്തി താരങ്ങള്‍ സമരം പുനരാരംഭിച്ചത്. ലോക ചാമ്പ്യന്‍ഷിപ്പ് മെഡല്‍ ജേതാവ് വിനേഷ് ഫോഗട്ട്, ഒളിമ്പിക് മെഡല്‍ ജേതാക്കളായ ബജ്റംഗ് പുനിയ, സാക്ഷി മാലിക് എന്നിവരുള്‍പ്പെടുന്ന സംഘമാണ് ഡല്‍ഹിയിലെ ജന്തര്‍മന്തറില്‍ പ്രതിഷേധിക്കുന്നത്.
പി ടി ഉഷയുടെ വിമര്‍ശനത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഗുസ്തി താരങ്ങൾ ഉയർത്തിയത്. ഐഒഎ അധ്യക്ഷയില്‍ നിന്ന് ഇങ്ങനെയൊരു പ്രതികരണം പ്രതീക്ഷിച്ചില്ലെന്നാണ് താരങ്ങളുടെ മറുപടി. ഒരു സ്ത്രീയായിട്ടു പോലും തങ്ങളെ കേള്‍ക്കാന്‍ ഉഷ തയ്യാറായില്ലെന്ന് സാക്ഷി മാലിക് ഉള്‍പ്പെടെയുള്ളവര്‍ കുറ്റപ്പെടുത്തിയിരുന്നു.

eng­lish sum­ma­ry: Protest of wrestlers against PT Usha who came to Samarapanthal
you may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.