19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

November 5, 2024
August 29, 2024
August 17, 2024
July 25, 2024
May 9, 2024
March 15, 2024
March 3, 2024
February 13, 2024
February 7, 2024
October 1, 2023

ഹാൾടിക്കറ്റ് പരിശോധനക്കിടെ പിഎസ്‍സി പരീക്ഷാർത്ഥി ഇറങ്ങി ഓടി, ആൾമാറാട്ടമെന്ന് സംശയം ; സംഭവം പൂജപ്പുരയിൽ

Janayugom Webdesk
തിരുവനന്തപുരം
February 7, 2024 12:29 pm

തിരുവനന്തപുരം പൂജപ്പുരയിലെ പിഎസ്സി പരീക്ഷയ്ക്കിടയില്‍ ആൾമാറാട്ട ശ്രമം നടന്നതായി പരാതി. പരീക്ഷക്കിടെ ഒരാൾ ഇറങ്ങിയോടി. കേരള സർവകലാശാലയുടെ ലാസ്റ്റ് ​​ഗ്രേഡ് സെർവന്റ് പരീക്ഷക്കിടെയായിരുന്നു സംഭവം. പരീക്ഷ ഹാളിൽ എല്ലാവരുംപ്രവേശിച്ചതിന് ശേഷം ഹാൾടിക്കറ്റ് പരിശോധനക്കിടെ പരീക്ഷാർത്ഥികളിലൊരാൾ ഇറങ്ങിയോടുകയായിരുന്നു.

ഏതെങ്കിലും വിധത്തിലുള്ള ആൾമാറാട്ടം നടന്നിരിക്കാമെന്നും പിടിക്കപ്പെടുമെന്ന് തോന്നിയപ്പോൾ ഇറങ്ങിയോടിയതാകാം എന്നും പിഎസ്‍സി അധികൃതര്‍ പറയുന്നു. സംഭവം സംബന്ധിച്ച് പൂജപ്പുര പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. മറ്റ് വിവരങ്ങൾ ഒന്നും തന്നെ പൊലീസ് പുറത്തുവിട്ടിട്ടില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Eng­lish Sum­ma­ry: psc can­di­date ran away from exam hall
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.