ജിസിസി രാജ്യങ്ങളിൽ പി എസ് സി പരീക്ഷ കേന്ദ്രം ആരംഭിക്കണമെന്ന സിപിഐ സംസ്ഥാന സമ്മേളന പ്രമേയത്തെ സ്വാഗതം ചെയ്ത് വിവിധ പ്രവാസി സംഘടനകൾ സിപിഐ സംസ്ഥാന സമ്മേളനത്തിലെ ശ്രദ്ധേയമായ ‘പി എസ് സി പരീക്ഷ കേന്ദ്രം ജിസിസി രാജ്യങ്ങളിൽ ആരംഭിക്കണം ’ എന്ന പ്രമേയത്തെ വിവിധ പ്രവാസി സംഘടനകൾ സ്വാഗതം ചെയ്തു.
യുവകലാസാഹിതി യു എ ഇ, നവയുഗം, ന്യു ഏജ് ഫോറം, മൈത്രി ഒമാൻ, നവകേരള കലാവേദി ബഹ്‌റൈൻ, കേരള അസോസിയേഷൻ കുവൈറ്റ്, യുവകലാസാഹിതി ഖത്തർ എന്നീ സംഘടനകൾ ആണ് പ്രമേയത്തെ സ്വാഗതം ചെയ്തത്
ജിസിസി രാജ്യങ്ങളിൽ നടക്കുന്ന എസ് എസ് എൽ സി, സി ബി എസ് സി, നീറ്റ് പരീക്ഷ മാതൃകകളിൽ പി എസ് സി പരീക്ഷ ജിസിസി യിൽ നടത്തണം എന്നാണ് പ്രമേയം പറയുന്നത്. അഭ്യസ്ത വിദ്യരായ പ്രവാസി യുവതി ‑യുവാക്കൾക്ക് ഇത് സഹായകമാവും എന്ന് പ്രമേയേത്തിൽ ചൂണ്ടി കാട്ടുന്നു
English Summary:PSC examination center should be started in GCC countries; Expatriate organizations welcome the CPI state conference resolution
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.