പരീക്ഷ എഴുതാത്തവരുടെ പ്രൊഫൈല്‍ മരവിപ്പിക്കാന്‍ പിഎസ്‌സി തീരുമാനിച്ചു. പരീക്ഷ എഴുതുന്ന ഉദ്യോഗാര്‍ത്ഥികളുടെ എണ്ണം മുന്‍കൂട്ടി കണ്ടെത്തുവാനും അതനുസരിച്ച് പരീക്ഷയുടെ തയ്യാറെടുപ്പുകള്‍ കൃത്യതയോടെ നടപ്പിലാക്കുവാനുമാണ് കണ്‍ഫര്‍മേഷന്‍ സമ്പ്രദായം കൊണ്ടുവന്നത്. എന്നാല്‍ കണ്‍ഫര്‍മേഷന്‍ നല്‍കിയിട്ടും പരീക്ഷ എഴുതാത്തവരുടെ എണ്ണം സമീപകാലത്ത് വര്‍ധിച്ചുവരുന്നതായി കമ്മിഷന്‍ വിലയിരുത്തി.
ഇത് പരീക്ഷകളുടെ സുഗമമായ നടത്തിപ്പിനെ ബാധിക്കുന്ന സാഹചര്യത്തിലാണ് കണ്‍ഫര്‍മേഷന്‍ നല്‍കിയിട്ടും പരീക്ഷ എഴുതാത്ത ഉദ്യോഗാര്‍ത്ഥികളുടെ പ്രൊഫൈല്‍ മരവിപ്പിക്കുന്നതടക്കമുള്ള കര്‍ശനമായ നടപടികളിലേക്ക് കടക്കാന്‍ കമ്മിഷന്‍ തീരുമാനിച്ചത്.
English Summary: PSC will freeze the profile of those who have not written the exam
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.