
കഴിഞ്ഞ വർഷത്തെ പരാജയത്തിന് ശേഷം ഐഎസ്ആർഒയുടെ വിശ്വസ്ത വിക്ഷേപണ വാഹനമായ പിഎസ്എൽവി സി 62 ദൗത്യവുമായി തിരിച്ചെത്തുന്നു. ജനുവരി 12ന് നടക്കുന്ന ഈ വിക്ഷേപണത്തിൽ, അത്യാധുനിക ഭൗമനിരീക്ഷണ ഉപഗ്രഹമായ അന്വേഷയടക്കം 15 ലധികം ഉപഗ്രഹങ്ങളെ ബഹിരാകാശത്തേക്ക് അയക്കും.
കഴിഞ്ഞ വർഷം നേരിട്ട അപ്രതീക്ഷിത പരാജയത്തിന് ശേഷം ഐഎസ്ആർഒയുടെ വിശ്വസ്ത വിക്ഷേപണം വാഹനം തിരിച്ചെത്തുകയാണ്. പിഎസ്എൽവി സി 62 ദൗത്യം ജനുവരി പന്ത്രണ്ടിന് നടക്കും. അത്യാധുനിക ഭൗമനിരീക്ഷണ ഉപഗ്രഹം അന്വേഷയടക്കം പതിനഞ്ചിലധികം ഉപഗ്രഹങ്ങളാണ് ഈ ദൗത്യത്തിൽ ബഹിരാകാശത്തേക്ക് പോകുന്നത്. പന്ത്രണ്ടാം തീയതി രാവിലെ പത്ത് പതിനേഴിന് സതീഷ് ധവാൻ സ്പേസ് സെന്ററിലെ ഒന്നാം നന്പർ ലോഞ്ച് പാഡിൽ നിന്നാണ് വിക്ഷേപണം.
2025 മേയ് പതിനെട്ടിനായിരുന്നു പരാജയപ്പെട്ട പിഎസ്എൽവി സി 61 വിക്ഷേപണം.റോക്കറ്റിന്റെ മൂന്നാംഘട്ടത്തിലെ സാങ്കേതിക പ്രശ്നമായിരുന്നു അന്ന് വില്ലൻ. പരാജയ പഠന റിപ്പോർട്ട് പുറത്തുവിട്ടിട്ടില്ലെങ്കിലും ഇനിയൊരിക്കലും ആ പ്രശ്നം ആവർത്തിക്കില്ലെന്നാണ് ഇസ്രൊ വൃത്തങ്ങൾ പറയുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.