4 December 2024, Wednesday
KSFE Galaxy Chits Banner 2

പിഎസ്എല്‍വി വിക്ഷേപണം: ആകാശത്തില്‍ ടോര്‍ച്ച് അടിക്കുന്നതുപോലെ വെള്ളിവെളിച്ചം: അമ്പരന്ന് നാട്ടുകാര്‍

Janayugom Webdesk
തിരുവനന്തപുരം
February 15, 2022 8:43 am

അതിരാവിലെ മൈതാനത്ത് കായികാഭ്യാസങ്ങളിൽ ഏർപ്പെട്ടിരുന്നവർ പെട്ടെന്ന് അതിവേഗം തലയ്ക്കു മുകളിലൂടെ വെള്ളിവെളിച്ചം പായുന്നത് കണ്ടു അമ്പരന്നു. അമ്പരപ്പ് പിന്നെ അത്ഭുതത്തിനു വഴിമാറി പിന്നെ ഒട്ടും സമയം കളഞ്ഞില്ല കാഴ്ചകൾ മൊബൈലിൽ പകർത്തി. സമാന അനുഭവമായിരുന്നു രാവിലെ നിരത്തിലുണ്ടായിരുന്ന പലർക്കും.

തിങ്കളാഴ്ച രാവിലെ ആറു മണിയോടെയാണ് കാട്ടാക്കട, നെയ്യാർ ഡാം തുടങ്ങി ജില്ലയിലെ വിവിധ പ്രദേശത്തു നിന്നും വെള്ളിവെളിച്ചവുമായി ആകാശ കാഴ്ച ദൃശ്യമായത്. ഇതേ സമയം തന്നെ അത്ഭുത കാഴ്ച, ആകാശത്തുകൂടെ പിഎസ്എൽവി… ഞങ്ങടെ നാട്ടിൽ നിന്നും റോക്കറ്റ് പോകുന്നെ… തുടങ്ങി തലക്കെട്ടോടെ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു. പലവിധ സംശയങ്ങൾ ഉരുത്തിരിഞ്ഞു എങ്കിലും ഒടുവിൽ ഉച്ചയോടെ തന്നെ ശ്രീഹരിക്കോട്ട ഐഎസ്ആ‌ർഒയിൽ നിന്ന് വിക്ഷേപിച്ച പിഎസ്എൽവിസി 52 റോക്കറ്റാണ് ആ കണ്ടതെന്ന സ്ഥിരീകരണവും വന്നു.

ഐഎസ്ആർഒ പലപ്പോഴും ഉച്ചയ്ക്ക് ശേഷമാണ് റോക്കറ്റ് വിക്ഷേപണങ്ങൾ നടത്തുന്നത്. പകൽ സൂര്യപ്രകാശത്തിൽ റോക്കറ്റിന്റെ സഞ്ചാര പാത കാണാൻ കഴിയാറില്ല. എന്നാൽ തിങ്കളാഴ്ച പുലർച്ചെ വിക്ഷേപണം നടന്നതിനാലാണ് ഈ കാഴ്ച ദൃശ്യമായത്. ഇരുട്ടായതിലാണ് സഞ്ചാരപാത ആളുകൾക്ക് ദൃശ്യമായതെന്ന് ഐഎസ്ആർഒ ശാസ്ത്രജ്ഞർ പറയുന്നു.

ചിറയിൻകീഴ്, അഞ്ചുതെങ്ങ് പ്രദേശത്തെ ആകാശത്താണ് രാവിലെ ആറരയോടെയാണ് അപൂർവ്വ കാഴ്ച ദൃശ്യമായത്. ആകാശത്ത് നിന്നും കടലിലേക്ക് ടോർച്ച് അടിയ്ക്കുന്നതിന് സമാനമായി തോന്നിപ്പിക്കുന്ന കാഴ്ചയുടെ സ്രോതസ്സ് എന്താണെന്നത് അറിയാൻ കഴിയാതിരുന്നത് ആശങ്കകൾ വർധിപ്പിച്ചിരുന്നു.

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേയ്സ് സെന്ററിലെ ഒന്നാം വിക്ഷേപണത്തറയിൽ നിന്നും പുലർച്ചെ 5.59നായിരുന്നു വിക്ഷേപണം. ഇതാണ് ആകാശത്ത് ദൃശ്യമായതെന്ന് പ്രാദേശിക അധികൃതർ അറിയിച്ചതിന് ശേഷമാണ് ആശങ്ക ഒഴിവായത്.

Eng­lish Sum­ma­ry: PSLV launch: Sil­ver light like a torch in the sky

TOP NEWS

December 4, 2024
December 4, 2024
December 4, 2024
December 4, 2024
December 4, 2024
December 4, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.