24 January 2026, Saturday

പിറ്റ്ബുള്‍ ഇനത്തില്‍പ്പെട്ട നായ്ക്കളെക്കൊണ്ട് വളര്‍ത്തുനായ്ക്കളെ കടിപ്പിച്ച് കൊന്ന് സൈക്കോ യുവാവ്, വീഡിയോ വൈറലാകുന്നു!

Janayugom Webdesk
ലണ്ടന്‍
April 27, 2023 10:06 pm

പിറ്റ്ബുള്‍ ഇനത്തില്‍പ്പെട്ട നായ്ക്കളെക്കൊണ്ട് വളര്‍ത്തുനായ്ക്കളെ കടിപ്പിച്ച് കൊന്ന് യുവാവ്. ലണ്ടനിലാണ് സംഭവം. ഏറ്റവും ആക്രമണകാരികളായ പിറ്റ്ബുള്‍ ഇനത്തിനോട് സാമ്യമുള്ള നായകളുമായി തെരുവുകള്‍ തോറും അലയുന്ന യുവാവാണ് ഇത്തരത്തില്‍ ഇവയെ ഉപയോഗിച്ച് വളര്‍ത്തുനായകളെ കൊല്ലുന്നതെന്ന് ലണ്ടനിലെ കേംബര്‍വെല്‍ സ്വദേശിയായ യുവതി പറയുന്നു. തന്റെ വളര്‍ത്തുനായക്കൊപ്പം വീടിനുപുറത്തിറങ്ങിയപ്പോഴേയ്ക്കും ഇയാളെത്തി, താന്‍ നോക്കിനില്‍ക്കെ നായയെ കടിച്ചുകൊന്നതായും ഇവര്‍ പറയുന്നു.

യാതൊരു കാരണവുമില്ലാതെയാണ് അജ്ഞാതനായ വ്യക്തി തന്റെ വളര്‍ത്തുനായയെ മറ്റ് നായകളെക്കൊണ്ട് കടിപ്പിച്ചതെന്നും അവര്‍ പറയുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും അവര്‍ പങ്കുവച്ചു. ആക്രമണത്തിനുശേഷം ഒരാള്‍ നായകളെ കഴുത്തില്‍പ്പിടിച്ച് റോഡിലേക്ക് തള്ളുന്നത് വീഡിയോയില്‍ വ്യക്തമാണ്. ഇയാള്‍ കൊണ്ടുവന്ന ഒരു നായ തന്റെ നായയെ ആക്രമിച്ചു, തുടര്‍ന്ന് രണ്ടുനായകളും ചേര്‍ന്ന് അതിക്രൂരമായി തന്റെ നായയെ കടിക്കുകയായിരുന്നു. നായയെ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്ന് അവര്‍ പറഞ്ഞു.

30 കഴിഞ്ഞയാളാണ് നായകളെക്കൊണ്ട് വളര്‍ത്തുമൃഗങ്ങളെ ഉപദ്രവിപ്പിക്കുന്നതെന്നും ഇയാള്‍ ഇതിനുമുമ്പ് നിരവധി തവണ ഇത്തരം പ്രവര്‍ത്തികള്‍ ചെയ്തിട്ടുള്ളതായും യുവതി പറഞ്ഞു. അയല്‍ക്കാര്‍ ഉള്‍പ്പെടെയുള്ളവരുടെ നായകളെ ഇയാള്‍ നായ്ക്കളെ വിട്ട് കടിപ്പിച്ചതായും യുവതി കൂട്ടിച്ചേര്‍ത്തു.

Eng­lish Sum­ma­ry: Psy­cho young man use dogs to attack pet dogs of peo­ple, video goes viral!

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.