24 February 2026, Tuesday

Related news

February 22, 2026
February 13, 2026
February 5, 2026
January 6, 2026
January 6, 2026
December 19, 2025
December 8, 2025
November 21, 2025
November 7, 2025
November 4, 2025

പി ടി സെവന്‍ ഇനി ധോണി, പുതിയ പേരിട്ട് വനം മന്ത്രി: ആനയെ കുങ്കിയാക്കി മാറ്റും

Janayugom Webdesk
പാലക്കാട്
January 22, 2023 4:33 pm

നാല് വർഷമായി പാലക്കാട് ധോണിയിലെ ജനങ്ങളെ ഭീതിയിലാഴ്ത്തിക്കൊണ്ടിരുന്ന പി ടി സെവന്‍ കാട്ടാന ഇനി മുതല്‍ ധോണി എന്നറിയപ്പെടും. വനം മന്ത്രി എ കെ ശശീന്ദ്രനാണ് പി ടി സെവന് പുതിയ പേര് നല്‍കിയത്. പിടികൂടിയെ പി ടി സെവനെ ഇനി കുങ്കിയാന ആക്കി മാറ്റാനാണ് തീരുമാനമെന്ന് ചീഫ് ഫോറസ്റ്റ് വെറ്ററിനറി സര്‍ജന്റ് ഡോ. അരുണ്‍ സക്കറിയ പറ‍ഞ്ഞതായാണ് റിപ്പോര്‍ട്ട്.

പി ടി സെവനെ കാണാന്‍ എ കെ ശശീന്ദ്രന്‍ ധോണിയില്‍ നേരിട്ടെത്തിയിരുന്നു. ആനയെ കോന്നിയിലേക്ക് അയക്കുമെന്ന പ്രചാരണം തെറ്റാണെന്നും വനംമന്ത്രി പറഞ്ഞു.

‘അരുണ്‍ സക്കറിയ ഉള്‍പ്പെടെയുള്ള ദൗത്യസംഘത്തിലെ എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍. ആനയെ ഇവിടെ വച്ച് തന്നെ പരിശീലിപ്പിച്ച് മെരുക്കിയെടുക്കാനാണ് തീരുമാനം. കോന്നിയിലേക്ക് കൊണ്ടുപോകേണ്ടതില്ല. അത്തരം പ്രചാരണങ്ങള്‍ തെറ്റാണ്’. ശാസ്ത്രീയമായി നിരീക്ഷിച്ച് ചെയ്യേണ്ട കാര്യങ്ങളില്‍ അഭ്യൂഹങ്ങളുടെ അടിസ്ഥാനത്തില്‍ ഊഹാപോഹം നടത്തരുതെന്നും എ കെ ശശീന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

Eng­lish Sum­ma­ry: PT Sev­en ele­phant will turned into kunghi elephant
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.