ഒരുകാലത്ത് ട്രാക്കിൽ രാജ്യത്തിന്റെ അഭിമാനമായിരുന്ന ഒളിമ്പ്യൻ പി ടി ഉഷയും സംഗീത സംവിധായകൻ ഇളയരാജയും ബിജെപി പ്രതിനിധികളായി രാജ്യസഭയിലേക്ക്. ഇരുവരെയും ഉപരിസഭയിലേക്ക് നോമിനേറ്റ് ചെയ്തതായി പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് ട്വിറ്റർ വഴി അറിയിച്ചത്.
പി ടി ഉഷയ്ക്കൊപ്പമുള്ള തന്റെ ചിത്രത്തോടൊപ്പമാണ് രാജ്യസഭയിലേക്കുള്ള കായിക താരത്തിന്റെ നാമനിർദ്ദേശം പ്രധാനമന്ത്രി പങ്കുവച്ചത്. കർണാടകയിലെ ധർമ്മസ്ഥല ട്രസ്റ്റി വീരേന്ദ്ര ഹെഗ്ഡെ, ആന്ധ്രയിലെ സംവിധായകൻ കെ വി വിജയേന്ദ്ര പ്രസാദ് എന്നിവരെയും രാജ്യസഭയിലേക്ക് നിർദേശിച്ചു.
നാല് നിര്‍ദേശങ്ങളും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നാണ് എന്നത് ബിജെപിയുടെ ‘മിഷന്‍ സൗത്ത് ഇന്ത്യ’യുടെ പ്രതിഫലനമായി. മോഡിയെ അംബേദ്കറിനോട് ഇളയരാജ ഉപമിച്ചത് രണ്ടുമാസം മുമ്പ് വിവാദമായിരുന്നു. അഗ്നിപഥിനെതിരെ രാജ്യം പ്രതിഷേധിക്കുമ്പോള്‍ ‘പദ്ധതി രാജ്യത്തിന്റെ പുരോഗതിക്ക് വേണ്ടി’ എന്നായിരുന്നു പി ടി ഉഷയുടെ പ്രസ്താവന.
English Summary: PT Usha and Ilayaraja to Rajya Sabha
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.