23 November 2024, Saturday
KSFE Galaxy Chits Banner 2

Related news

November 21, 2024
November 21, 2024
November 20, 2024
November 20, 2024
November 19, 2024
November 18, 2024
November 18, 2024
November 18, 2024
November 18, 2024
November 18, 2024

മണിപ്പൂര്‍ കലാപത്തിന് പിന്നില്‍ ബിജെപിയെന്ന് മണിപ്പൂര്‍ ട്രെബല്‍ഫോറത്തിന്‍റെ പൊതുതാല്‍പര്യ ഹര്‍ജി

Janayugom Webdesk
ന്യൂഡല്‍ഹി
May 8, 2023 12:09 pm

മണിപ്പൂര്‍ കലാപത്തിന്കേന്ദ്രത്തിലും, സംസ്ഥാനത്തും ഭരണത്തിലിരിക്കുന്ന ബിജെപി പിന്തുണയുണ്ടെന്ന് പൊതുതാല്‍പര്യ ഹര്‍ജിയില്‍ ആരോപിച്ചു. സിആര്‍പിഎഫ് ക്യാമ്പുകളിലേക്ക് പാലായനം ചെയ്ത മണിപ്പൂരി ആദിവാസികളെ സുരക്ഷിതമായി താമസസ്ഥലത്ത് എത്തിക്കാന്‍ കേന്ദ്ര ‑സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെടുടം മണിപ്പൂരി ട്രെബല്‍ഫോറം സുപ്രീംകോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.

ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മണിപ്പൂരിലെ ഗോത്രവിഭാഗക്കാരുടെ സംഘടനയാണ് മണിപ്പൂര്‍ ട്രൈബല്‍ ഫോറം.മണിപ്പൂര്‍ കലാപത്തില്‍ എത്രപേര്‍ കൊല്ലപ്പെട്ടു എന്നതിന് വ്യക്തമായ കണക്കുകള്‍ ലഭ്യമല്ല.കലാപങ്ങളുടെ അടിസ്ഥാനത്തില്‍ മണിപ്പൂര്‍ ചീഫ് സെക്രട്ടറിയായിരുന്ന രാജേഷ് കുമാറിനെ സ്ഥാനത്ത് നിന്ന് നീക്കുകയും പകരം കേന്ദ്ര ഡെപ്യൂട്ടേഷനില്‍ പോയിരുന്ന വിനീത് ജോഷിയെ തിരികെ വിളിച്ച് ചീഫ് സെക്രട്ടറി സ്ഥാനത്ത് നിയമിക്കുകയും ചെയ്തു.

മണിപ്പൂരിലെ പ്രബല ജനവിഭാഗമായ മെയ്തി വിഭാഗത്തിന് എസ്ടി സംവരണം നല്‍കാനുള്ള ബിജെപി സര്‍ക്കാരിന്റെ തീരുമാനമാണ് കലാപത്തിലേക്ക് വഴി വെച്ചത്. വന മേഖലകളില്‍ കഴിയുന്ന കുക്കി ഗോത്രവിഭാഗങ്ങളും മറ്റും സര്‍ക്കാരിന്റെ ഈ നീക്കത്തിനെതിരെ രംഗത്ത് വരികയും ചെയ്തത് സംഘര്‍ഷങ്ങള്‍ക്ക് കാരണമായി.

അതേ സമയം സര്‍ക്കാരിന്റെ നീക്കത്തിനെതിരെ ബിജെപി എംഎല്‍എമാര്‍ക്കിടയില്‍ തന്നെ ഭിന്ന അഭിപ്രായങ്ങള്‍ ഉയര്‍ന്നു വരുന്നുണ്ട്. മെയ്തി വിഭാഗത്തെ എസ്ടി പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത് ചോദ്യം ചെയ്ത് മണിപ്പൂര്‍ നിയമസഭയിലെ ഹില്‍ ഏരിയ കമ്മറ്റി അധ്യക്ഷനും ബിജെപി എംഎല്‍എയുമായ ദിന്‍ഗാങ്ഗ്ലുങ് ഗാങ്മീ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.

മെയ്തി വിഭാഗം ഗോത്രവിഭാത്തില്‍ പെടുന്നവരല്ല എന്ന വാദമാണ് ദിന്‍ഗാങ്ഗ്ലുങ് ഗാങ്മീ ഉയര്‍ത്തുന്നത്.നിലവിൽ ഗോത്രവർഗക്കാർ താമസിക്കുന്ന പ്രദേശങ്ങൾ ഉടൻ സുരക്ഷിതവും സുരക്ഷിതവുമാക്കാനും അക്രമാസക്തമായ ഏറ്റുമുട്ടലുകളിൽ തകർന്ന പള്ളികൾ പുനർനിർമിക്കാനും കേന്ദ്ര സേനയോട് നിർദേശിക്കണമെന്നും സുപ്രീം കോടതി മുമ്പാകെയുള്ള പൊതുതാൽപര്യ ഹർജിയിൽ പ്രാർത്ഥിച്ചിട്ടുണ്ട്. പൊതുതാൽപര്യ ഹര്‍ജിക്ക് പുറമെ ബിജെപി എംഎൽഎ ഡിംഗങ്‌ലുങ് ഗാങ്‌മേയ് സുപ്രീം കോടതിയിൽ സമർപ്പിച്ച മറ്റൊരു ഹർജി കൂടിയുണ്ട്.

മെയ്തേയ് സമുദായത്തിന് പട്ടികവർഗ പദവി അനുവദിച്ച മണിപ്പൂർ ഹൈക്കോടതിയുടെ ഉത്തരവിനെതിരെ അദ്ദേഹം സുപ്രീം കോടതിയിൽ ഹർജി നൽകി. മെയ്തേയ് സമുദായം ഒരു ഗോത്രമല്ലെന്നും ഒരിക്കലും അങ്ങനെ അംഗീകരിക്കപ്പെട്ടിട്ടില്ലെന്നും ഹർജിയിൽ വാദിക്കുന്നു.

സമുദായത്തെ പട്ടികവർഗ ലിസ്റ്റിൽ ഉൾപ്പെടുത്താൻ സംസ്ഥാന സർക്കാരിനോട് ശുപാർശ ചെയ്യണമെന്ന ഹൈക്കോടതിയുടെ ഉത്തരവ് അതിന്റെ അധികാരപരിധിക്ക് പുറത്താണെന്നും അവകാശപ്പെടുന്നു. ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്യണമെന്നും രാഷ്ട്രീയ കാര്യങ്ങളിൽ കോടതിയുടെ ഇടപെടൽ ആദിവാസികൾക്കിടയിൽ സംഘർഷത്തിന് ഇടയാക്കിയെന്നും ഹർജിയിൽ പറയുന്നുണ്ട്. 

Eng­lish Summary:
Pub­lic inter­est peti­tion of Manipur Tre­bal Forum that BJP is behind Manipur riots

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.