22 April 2025, Tuesday
KSFE Galaxy Chits Banner 2

Related news

April 13, 2025
April 12, 2025
April 12, 2025
April 2, 2025
March 30, 2025
March 25, 2025
March 19, 2025
March 17, 2025
February 15, 2025
February 4, 2025

പൊതുമേഖലാ വില്പന; പുതിയ സമരമുഖം തുറക്കുന്നു

Janayugom Webdesk
ന്യൂഡൽഹി
June 5, 2022 9:34 pm

പൊതുമേഖലയിലെ ഓഹരിവില്പനയിലൂടെ ‘ദേശീയ സമ്പത്ത് കൊള്ളയടിക്കൽ’ നടത്താനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ പുതിയ സമരമുഖം തുറക്കാനൊരുങ്ങി ജീവനക്കാരുടെ സംഘടനകൾ. സാമ്പത്തികമാന്ദ്യമുൾപ്പെടെയുള്ള കാരണങ്ങളാൽ സ്വകാര്യവല്കരണ നീക്കങ്ങൾ വെെകിപ്പിക്കുകയോ വെട്ടിച്ചുരുക്കുകയോ ചെയ്യേണ്ടിവരുന്ന സാഹചര്യം തങ്ങളുടെ വാദങ്ങൾക്ക് ശക്തിപകരുമെന്ന കണക്കുകൂട്ടലിലാണ് പൊതുമേഖലാ യൂണിയനുകൾ. കേന്ദ്രത്തിന്റെ വിറ്റഴിക്കൽ നയത്തിനെതിരെ പ്രതിരോധം കൂടുതൽ ശക്തമാക്കാൻ പറ്റിയ അവസരമാണിതെന്ന് യൂണിയനുകൾ കണക്ക് കൂട്ടുന്നു.

പ്രതിരോധം കരുത്താർജിക്കുന്നത് കേന്ദ്രത്തിന്റെ ഓഹരി വിറ്റഴിക്കലിന് തിരിച്ചടിയാകുമെന്നാണ് റിപ്പോർട്ട്. നിലവില്‍ സാമ്പത്തിക മാന്ദ്യത്തെക്കുറിച്ചുള്ള ഭയം ഓഹരിവില്പന നീക്കങ്ങളെ താളം തെറ്റിച്ചതിന്റെ ക്ഷീണത്തിലാണ് കേന്ദ്ര സർക്കാർ. കഴിഞ്ഞ മാസം ഭാരത് പെട്രോളിയത്തിന്റെ (ബിപിസിഎൽ) 53 ശതമാനം ഓഹരികൾ വില്ക്കുന്നത് സർക്കാർ പിൻവലിച്ചു. സാഹിബാബാദ് ആസ്ഥാനമായുള്ള സെൻട്രൽ ഇലക്ട്രോണിക്സ് ലിമിറ്റഡിന്റെ സ്വകാര്യവല്കരണവും ഹെലികോപ്റ്റർ സേവനദാതാവായ പവൻ ഹാൻസിന്റെ വില്പനയും താല്കാലികമായി നിർത്തി വച്ചിരുന്നു.

കണ്ടെയ്നർ കോർപറേഷൻ ഓഫ് ഇന്ത്യ, ഷിപ്പിങ് കോർപറേഷൻ, ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്റഡ് എന്നിവയുടേതുൾപ്പെടെ സർക്കാർ ഓഹരികൾ കെെമാറുന്നത് തടസപ്പെടുകയും ചെയ്തു. ഈ സാഹചര്യത്തില്‍ 65,000 കോടിയുടെ ഓഹരി വിറ്റഴിക്കൽ എന്ന ലക്ഷ്യം കാണാൻ ബുദ്ധിമുട്ടാണെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. നിലവിലെ സാഹചര്യത്തിൽ വില്പനക്കെതിരെ പുതിയ കർമ്മപദ്ധതി തയാറാക്കാൻ പൊതുമേഖലാ യൂണിയനുകൾ അടുത്തദിവസങ്ങളിൽ ദേശീയതല യോഗങ്ങൾ ചേരും. ബിപിസിഎല്ലിലെ ട്രേഡ് യൂണിയനുകളുടെ യോഗം അടുത്ത ആഴ്ച ചേരും.

സ്വകാര്യവല്കരണത്തെ എതിർക്കുന്നതിനെ പിന്തുണയ്ക്കാന്‍ എംപിമാരെയും എംഎൽഎമാരെയും സമീപിക്കുമെന്നും ഒപ്പ് ശേഖരണം, സംയുക്ത മെമ്മോറാണ്ടം തയാറാക്കൽ, പ്രകടനങ്ങൾ തുടങ്ങിയവ സംഘടിപ്പിക്കുമെന്നും കൊച്ചിൻ റിഫൈനറി വർക്കേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി അജി എം ജി പറഞ്ഞു. ഐഡിബിഐ ബാങ്കിന്റെ ഓഹരികൾ വില്ക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി ജൂൺ എട്ടിന് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസും യോഗം വിളിച്ചിട്ടുണ്ടെന്ന് എഐബിഇഎ ജനറൽ സെക്രട്ടറി സി എച്ച് വെങ്കിടാചലം പറഞ്ഞു.

അടുത്ത വർഷം മാർച്ചോടെ ഐഡിബിഐ ബാങ്കിലെ സർക്കാര്‍ ഓഹരി വില്ക്കാനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്റഡിന്റെ പാലക്കാട്ടെ പ്ലാന്റിൽ കഴിഞ്ഞ വർഷം ജനുവരിയിൽ ആരംഭിച്ച സമരം 500 ദിവസങ്ങൾ പിന്നിട്ടിട്ടും തുടരുകയാണ്. ജൂലൈ 28 ന് ചീഫ് ലേബർ കമ്മിഷണറുടെ സാന്നിധ്യത്തിൽ നടക്കാനിരിക്കുന്ന മാനേജ്മെന്റ്, റയിൽവേ ബോർഡ് എന്നിവയുമായുള്ള അടുത്ത റൗണ്ട് ചർച്ചകൾക്ക് തയാറെടുക്കുകയാണെന്ന് കോൺകോർ എംപ്ലോയീസ് യൂണിയൻ നേതാക്കൾ പറഞ്ഞു.

സെൻട്രൽ ഇലക്ട്രോണിക്സ് ലിമിറ്റഡ് യൂണിയനും നാഷണൽ കമ്പനി ലോ അപ്പലേറ്റ് ട്രിബ്യൂണലിനെ സമീപിക്കാൻ പദ്ധതിയിടുകയാണ്. സ്വകാര്യ സ്ഥാപനമായ നന്ദാൽ ലീസിങ് ആന്റ് ഫിനാൻസ് ലിമിറ്റഡിന് സിഇഎല്ലിനെ വില്ക്കുന്നത് ചോദ്യം ചെയ്ത് ജീവനക്കാരുടെ സംഘടന നേരത്തെ ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസ് ജൂലൈ 11 ന് പരിഗണിക്കും. പുതിയ സാഹചര്യത്തിൽ ജീവനക്കാരുടെ യോഗം ഈ മാസം 21 ന് നടക്കും.

Eng­lish summary;Public sec­tor sales

You may also like this video;

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.