15 November 2024, Friday
KSFE Galaxy Chits Banner 2

Related news

November 11, 2024
November 11, 2024
November 11, 2024
November 9, 2024
November 8, 2024
November 6, 2024
November 3, 2024
November 3, 2024
November 3, 2024
November 1, 2024

പുതുച്ചേരി വാഹന രജിസ്ട്രേഷന്‍: സുരേഷ് ഗോപിയുടെ ഹര്‍ജി തള്ളി

Janayugom Webdesk
കൊച്ചി
April 5, 2024 7:31 pm

നടനും തൃശൂരിലെ ബിജെപി സ്ഥാനാർഥിയുമായ സുരേഷ് ഗോപിക്ക് പുതുച്ചേരി വാഹന രജിസ്ട്രേഷന്‍ കേസില്‍ തിരിച്ചടി. വ്യാജ വിലാസം നൽകി പുതുച്ചേരിയിൽ ആഡംബര കാർ രജിസ്ട്രേഷൻ ചെയ്തുവെന്ന കേസ് റദ്ദാക്കില്ലെന്ന് എറണാകുളം എസിജെഎം കോടതി. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുരേഷ് ഗോപി നൽകിയ ഹർജികൾ കോടതി തള്ളി. പുതുച്ചേരിയിൽ വ്യാജ വിലാസം ഉപയോഗിച്ച് വാഹനം രജിസ്റ്റർ ചെയ്തതിലൂടെ നികുതി വെട്ടിച്ചുവെന്നും അതുവഴി കേരളത്തിന് 30 ലക്ഷം രൂപയുടെ നികുതി നഷ്ടമുണ്ടായെന്നുമായിരുന്നു കേസ്. 

2010, 2016 വർഷങ്ങളിൽ രണ്ട് ആഡംബര കാറുകളാണ് പുതുച്ചേരിയിൽ രജിസ്റ്റർ ചെയ്തത്. പുതുച്ചേരി ചാവടിയിലെ കാർത്തിക അപ്പാർട്ട്മെന്റിൽ വാടകയ്ക്കു താമസിക്കുന്നുവെന്ന് വ്യാജ രേഖയുണ്ടാക്കിയാണ് രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കിയതെന്നു കേസിൽ അന്വേഷണം നടത്തിയ ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. കേസിന്റെ വിചാരണ നടപടികൾ മെയ് 28ന് ആരംഭിക്കും. അതേസമയം കേസിൽ സുരേഷ് ഗോപിക്ക് കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. 

Eng­lish Sum­ma­ry: Puducher­ry vehi­cle reg­is­tra­tion: Suresh Gopi’s peti­tion rejected
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.