28 March 2025, Friday
KSFE Galaxy Chits Banner 2

Related news

March 24, 2025
March 22, 2025
March 19, 2025
March 10, 2025
March 9, 2025
March 6, 2025
February 22, 2025
February 16, 2025
February 16, 2025
February 16, 2025

പുലിമേല്‍ ‑ചുനക്കര ബണ്ട് റോഡ് തുറന്നു, മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്തു

Janayugom Webdesk
ആലപ്പുഴ
February 16, 2025 4:57 pm

തീരദേശ റോഡുകളുടെ നവീകരണ പദ്ധതിയുടെ ഭാഗമായി മാവേലിക്കര നിയോജകമണ്ഡലത്തില്‍ പൂര്‍ത്തീകരിച്ച നൂറനാട് പുലിമേല്‍-ചുനക്കര ബണ്ട് റോഡ് മന്ത്രി സജിചെറിയാന്‍ ഉദ്ഘാടനം ചെയ്തു.11 ജില്ലകളിൽ 41 അസംബ്ലി മണ്ഡലങ്ങളിലായി നിർമാണം പൂർത്തീകരിച്ച 90 തീരദേശ റോഡുകളുടെ സംസ്ഥാനതല ഉദ്ഘാടനവും മന്ത്രി നടത്തി.എം എസ് അരുൺകുമാർ എംഎൽഎ അധ്യക്ഷനായി.

കൊടിക്കുന്നിൽ സുരേഷ് എം പി മുഖ്യാതിഥിയായി. 95 ലക്ഷം രൂപ ചെലവഴിച്ചാണ് നൂറനാട്, പുലിമേൽ- ചുനക്കര ബണ്ട് റോഡ്‌ നിർമിച്ചത്‌. ഉദ്ഘാടനച്ചടങ്ങില്‍ ഹാർബർ എൻജിനീയറിങ് വകുപ്പ് ചീഫ് എൻജിനീയർ എം എ മുഹമ്മദ്‌ അൻസാരി റിപ്പോർട്ട്‌ അവതരിപ്പിച്ചു. 

ഫിഷറീസ് വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ബി അബ്ദുൽ നാസർ, ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് രജനി, ചുനക്കര പഞ്ചായത്ത് പ്രസിഡന്റ് കെ ആർ അനിൽകുമാർ, നൂറനാട് പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന സുരേഷ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി പുരുഷോത്തമൻ, ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് അംഗം എൽ പ്രസന്നകുമാരി, ചുനക്കര പഞ്ചായത്ത് ക്ഷേമകാര്യസ്ഥിരം സമിതി അധ്യക്ഷ ജയലക്ഷ്മി ശ്രീകുമാർ, ചുനക്കര പഞ്ചായത്ത് അംഗങ്ങളായ സി അനു, ശ്രീകല സുരേഷ്, സിപിഐ എം ചാരുമൂട് ഏരിയ സെക്രട്ടറി ബി ബിനു, തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗം കെ എസ് രവി, സാദത്ത് ചാരുംമൂട്, പി മധു, എം ടി രാജീവ്‌ തുടങ്ങിയവർ സംസാരിച്ചു. 

TOP NEWS

March 28, 2025
March 28, 2025
March 28, 2025
March 27, 2025
March 27, 2025
March 27, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.